
ഫാദേഴ്സ് ഡേ ആശംസകൾ നേർന്ന് ടോവിനോ തോമസ്. 'ലോകത്തുള്ള എല്ലാ അടിപൊളി അച്ഛന്മാർക്കും ഫാദേഴ്സ് ഡേ ആശംസകൾ' എന്ന കുറിപ്പോടെയാണ് ടോവിനോ പോസ്റ്റ് പങ്കുവെച്ചത്. അച്ഛൻ അഡ്വ: ഇല്ലിക്കല്‍ തോമസിനൊപ്പവുമുള്ള ഫോട്ടോയും, മക്കളായ ഇസയ്ക്കും തഹാനുപ്പൊപ്പമുള്ള ഫോട്ടോയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
ടോവിനോയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ നരിവേട്ടയുടെ സംവിധായകന്‍ അനുരാജ് മനോഹറും എഴുത്തുകാരന്‍ അബിന്‍ ജോസഫുമുള്‍പ്പടെ നിരവധി താരങ്ങള്‍ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്.
'ലോകത്തേയും ജീവിതത്തിലേയും ഓരോ അദ്ഭുതങ്ങള്‍ കാണുമ്പോഴും നിന്റെ കണ്ണുകളിലുണ്ടാകുന്ന കൗതുകം ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ. ഏറ്റവും മികച്ചതാവാന്‍ നീ പരിശ്രമിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീ സന്തോഷവും ദയയും ഉള്ളവനായിരിക്കണം. അപ്പ നിന്നെ സ്‌നേഹിക്കുന്നു. എന്നും നിന്നോടൊപ്പമുണ്ടായിരിക്കും', മകൻ തഹാന് ജന്മദിനാശംസകള്‍ നേർന്ന് പണ്ടൊരിക്കല്‍ ടോവിനോ കുറിച്ചിരുന്നു.
തന്നേക്കാൾ ഫിറ്റ്നസിൽ ശ്രദ്ധിക്കുന്ന തന്റെ അച്ഛൻ ഇല്ലിക്കല്‍ തോമസിനൊപ്പം ജിമ്മിൽ നിന്നും പകർത്തിയ ചിത്രം ടോവിനോ സമൂഹിക മാധ്യമങ്ങളിൽ ഒരിക്കൽ പങ്കുവെച്ചിരുന്നു. 'അച്ഛൻ, മാർഗദർശി, ഉപദേശകൻ, പ്രചോദകൻ, തീരുമാനങ്ങൾ എടുക്കുന്നയാൾ, എന്റെ വർക്കൗട്ട് പങ്കാളി..നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസിൽ 2016ൽ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല' എന്ന കുറിപ്പോടെയാണ് ടൊവിനോ അന്ന് ചിത്രങ്ങൾ പങ്കുവെച്ചത്.
Content Highlights: tovino Thomas shares heartfelt Father`s Day wishes with a family photo,
Published: 15 Jun 2025, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented