ഒരു പെൺകുട്ടി പോലും പീഡിപ്പിക്കപ്പെടാത്ത, വിദ്യാഭ്യാസവും സമാധാനമുള്ള ജീവിതാന്തരീക്ഷവും സന്തോഷവും ആത്മാഭിമാനവും അവൾക്കും കൂടി അവകാശപ്പെട്ടതാണെന്ന് സമൂഹത്തെ ഓർമ്മപ്പെടുത്തി ഗാനമായിരുന്നു മൃദുല വാരിയരുടെ ത്രാണ. മൃദുല വാരിയർ ആദ്യമായി സംഗീതം നൽകി ആലപിച്ച ഗാനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

To advertise here,

സന്തോഷ് വർമയായിരുന്ന ഗാനരചന.  ഈ ഗാനത്തിന് ഇപ്പോൾ നൃത്താവിഷ്കാരവുമായി രംഗത്തുവന്നിരിക്കുകയാണ് മസ്ക്കറ്റിലെ ഒരു കൂട്ടം കലാകാരികൾ. ദേശീയ ബാലികാദിനത്തിൽ ഇവർക്ക് ഫെയ്സ്ബുക്കിലൂടെ ആശംസ നേരുകയാണ് മൃദുല. പീഡനവാർത്തകൾ കേട്ട് മനംനൊന്തിരിക്കുമ്പോൾ മനസിലേയ്ക്ക് തനിയേ വന്നൊരു പാട്ടാണിതെന്ന് മൃദുല പറഞ്ഞു. തനിക്ക് ഏറെ ആത്മബന്ധമുള്ള ഈ ഗാനം നൃത്താവിഷ്കാരത്തിന് തിരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്നും മൃദുല വാര്യർ പറഞ്ഞു.

Content Highlights: Thraana Mridula Varier Girl Child