തിരുവനന്തപുരം: എക്‌സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റി. ബാർ ലൈസൻസ് അനുവദിച്ചത് ഉൾപ്പെടെയുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി.

To advertise here,

ഷെഡ്യൂൾഡ് കാസ്റ്റ്, ഷെഡ്യൂൾഡ് ട്രൈബ് ഡെവലപ്‌മെന്റ് ഡിപ്പാർട്‌മെന്റ് സ്‌പെഷൽ സെക്രട്ടറിയായാണ് സാംബശിവ റാവുവിന് പുതിയ നിയമനം നൽകിയിട്ടുള്ളത്. അഡീഷണൽ എക്‌സൈസ് കമ്മിഷണർക്കാണ് എക്‌സൈസ് കമ്മിഷണറുടെ അധികച്ചുമതല നൽകിയിരിക്കുന്നത്.

എക്‌സൈസ് മന്ത്രി എം. ലിജുവിന് സീറാം സാംബശിവറാവുവിന്റെ നിലപാടുകളോട് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതാണ് സ്ഥാനംതെറിക്കുന്നതിലേക്ക് നയിച്ചത്.