അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്കി നടി തെസ്നി ഖാന്. രേണു സുധിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് തെസ്നി ഖാന് മറുപടി നല്‍കിയത്. ആര്‍ക്കും ശല്ല്യമില്ലാതെ പോകുന്ന ഒരു പാവമാണ് അവരെന്നും ഇഷ്ടമില്ലാത്തവര്‍ രേണുവിന്റെ വീഡിയോ കാണേണ്ടെന്നും തെസ്നി ഖാന് പ്രതികരിച്ചു.
'എല്ലാവര്ക്കും നമസ്കാരം. ഒരുപാട് നാളായി രേണു സുധിയുടെ വീഡിയോ കാണുന്നു. അവര്‍ ജീവിച്ചു പൊയ്ക്കോട്ടെ. എന്തിനാ ഇങ്ങനെ എല്ലാവരും കളിയാക്കുന്നത്. കാണുന്നവര്‍ മാത്രം കാണുക, അല്ലാത്തവര്‍ അത് മാറ്റുക. ഇപ്പോള്‍ എനിക്ക് പാവം തോന്നുന്നു. ആര്‍ക്കും അവര്‍ ഒരു ശല്ല്യമാകുന്നില്ലല്ലോ. കാണാത്തവര്‍ കാണണ്ട. ഒരു മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിനുപോലും ഇഷ്ടമില്ലാത്ത കാര്യമാണ്. അതോര്‍ക്കുക.'-തെസ്നി ഖാന് കുറിച്ചു.
'മഞ്ജു വാര്യരെ പോലെയുണ്ട് കാണാന്‍ എന്ന് പറഞ്ഞപ്പോഴുള്ള രേണു സുധിയുടെ മറുപടി കേട്ടോ?' എന്ന ക്യാപ്ഷനോടെയാണ് യുട്യൂബ് ചാനല്‍ രേണുവിന്റെ വീഡിയോ പങ്കുവെച്ചത്. രേണുവിനെ പരിഹസിക്കുന്ന തരത്തിലാണ് വ്ളോഗര്‍ ഇക്കാര്യം പറയുന്നുത്. 'അയ്യോ അങ്ങനെ പറയല്ലേ, ഞാന്‍ എവിടെ കിടക്കുന്നു. മഞ്ജു ചേച്ചിയൊക്കെ വലിയ ആര്‍ട്ടിസ്റ്റാണ്. എനിക്ക് വലിയ ഇഷ്ടമാണ് മഞ്ജു ചേച്ചിയെ'-രേണു ഇതിന് മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.
Content Highlights: thesni khan reacts against youtube vloggers mocking renu sudhi
Published: 15 May 2025, 09:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented