കഥാപാത്രം ആവശ്യപ്പെടുന്നതനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് മിക്ക അഭിനേതാക്കളും. കഥാപാത്രത്തിനുവേണ്ടി തല മൊട്ടയടിക്കാനും തയ്യാറാണ് എന്ന് പറഞ്ഞിരിക്കുകയാണ് അഭിനേത്രി തേജസ്വി പ്രകാശ്. ഇതുവരെ തന്നോടാരും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും മൊട്ടയടിക്കുന്നതിന് ബുദ്ധിമുട്ടില്ല എന്നാണ് തേജസ്വിയുടെ അഭിപ്രായം. 

To advertise here,

ഇന്ന് അഭിനയരംഗത്ത് പല മാറ്റങ്ങൾ കൊണ്ടുവരാനും ഒരുപാട് വഴികളുണ്ട്. ആളുകൾ ബുദ്ധിമുട്ടില്ലാത്ത അത്തരം വഴികൾ തിരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നത്. ചെയ്യുന്ന കാര്യത്തോട് പ്രതിബദ്ധതയുള്ള ആളെന്ന നിലയിൽ കുറച്ചുകൂടി ക്രിയാത്മകവും തനിമയാർന്നതുമായ വഴി തിരഞ്ഞെടുക്കാനാണ് തേജസ്വിക്ക് താൽപര്യം. സ്വരാഗിണി എന്ന പരമ്പരയിലൂടെ പ്രശസ്തി നേടിയ തേജസ്വിയുടെ നീണ്ട മുടിയിഴകൾക്ക് നിരവധി ആരാധകരുണ്ട്.

മുടിയിഴകളുടെ രഹസ്യം അന്വേഷിക്കുന്നവരോട് അതിന്റെ മുഴുവൻ ക്രെഡിറ്റും അമ്മയ്ക്കാണ് എന്ന് തേജസ്വി പറയുന്നു. ചെറുപ്പം മുതലേ അമ്മ ചെയ്തുതരുന്ന മസാജ് ആരോഗ്യമുള്ള മുടിയുടെ വളർച്ചയ്ക്ക് കാരണമായി. ഇപ്പോൾ മസാജിനൊപ്പം കുറച്ച് കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 5-10 മിനിറ്റ് നേരം നീളുന്ന ഹെയർ മാസ്‌കും, സെറം ഉപയോഗിക്കുന്നതുമാണ് താരത്തിന്റെ പുതിയ ശീലങ്ങൾ. 

നാഗിൻ-6, ബിഗ് ബോസ് 15, സെലിബ്രിറ്റി മാസ്റ്റർ ഷെഫ് എന്നീ പരിപാടികളിൽ തേജസ്വി ഭാഗമായിട്ടുണ്ട്. അടുത്ത പ്രൊജക്ടിനു വേണ്ടി ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് താരം.