
പത്തുമാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് യാത്ര ചെയ്യുകയായിരുന്ന യുവതിയെ സഹായിച്ച് നടന്‍ അജിത്. ലഗേജുമായി കുഞ്ഞിനൊപ്പം വിമാനത്താവളത്തിനുള്ളില്‍ ബുദ്ധിമുട്ടി നീങ്ങുകയായിരുന്ന
യുവതിയുടെ ബേബി ബാഗ് ഫ്‌ളൈറ്റിലെത്തിക്കുകയായിരുന്നു അജിത്. യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് അജിത്തിന്റെ ഈ കരുതല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
അജിത്തിനൊപ്പം ഭാര്യയും കുഞ്ഞും നില്‍ക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു യുവാവിന്റെ നീണ്ട കുറിപ്പ്. ഗ്ലാസ്‌ഗോയില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു യുവതി. രണ്ട് കുട്ടികള്‍ തനിക്കുണ്ടെന്നും ഈ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാക്കാന്‍ കഴിയുമെന്നും അജിത് പറഞ്ഞതായി യുവാവ് പോസ്റ്റില്‍ പറയുന്നു.
''എന്റെ ഭാര്യ ഗ്ലാസ്ഗോയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവര്‍ തനിച്ചായിരുന്നു യാത്ര. കൂടെ കാബിന്‍ സ്യൂട്ട്കേസും ബേബി ബാഗുമുണ്ടായിരുന്നു. ഇതിനിടയില്‍ ലണ്ടനിലെ ഹീത്രൂവില്‍ വെച്ച് നടന്‍ അജിത്തിനെ കാണാന്‍ അവസരം ലഭിച്ചു. ഫോട്ടോ എടുക്കാനിയ അവള്‍ കുഞ്ഞുമായി അവള്‍ അജിത്തിന്റെ അടുത്തെത്തി. എന്നാല്‍ അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുക മാത്രമല്ല അവിടെനിന്ന് ഫ്ളൈറ്റ് വരെ ബേബി ബാഗ് പിടിച്ചു. ഭാര്യ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയായിരുന്നു ഈ സഹായം. ബേബി ബാഗ് പിടിക്കേണ്ട എന്ന് ഭാര്യ വിലക്കിയെങ്കിലും 'എനിക്കും രണ്ട് കുട്ടികളുണ്ട്. ഈ ബുദ്ധിമുട്ടുകളൊക്കെ എനിക്ക് മനസിലാക്കാന്‍ കഴിയും' എന്നാണ് അജിത് മറുപടി പറഞ്ഞത്. അദ്ദേഹത്തിന്റെ കാബിന്‍ സ്യൂട്ട്‌കേസിനൊപ്പമാണ് ആ ബേബി ബാഗ് പിടിച്ചത്. ഫ്‌ളൈറ്റില്‍ എത്തിയപ്പോള്‍ അത് കാബിന്‍ ക്രൂവിന്റെ കൈയില്‍ ഏല്‍പിച്ചു. എന്റെ ഭാര്യയുടെ സീറ്റിന് സമീപം തന്നെ അത് വെച്ചിട്ടില്ലേ എന്ന് അദ്ദേഹം ഉറപ്പുവരുത്തി. അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തിരുന്ന ഒരാള്‍ ആ ബാഗ് പിടിക്കാം എന്ന് പറഞ്ഞു. ഞാന്‍ തന്നെ പിടിച്ചോളാം എന്നായിരുന്നു അജിത്തിന്റെ മറുപടി. ഷട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോഴും ഭാര്യ ആ ബാഗ് പിടിക്കണ്ട എന്ന് പറഞ്ഞുനോക്കി. പക്ഷേ അദ്ദേഹം അത് കേട്ടില്ല. ഒരു വലിയ വ്യക്തി ഇങ്ങനെ ചെയ്തത് എന്നെ അദ്ഭുതപ്പെടുത്തി' യുവാവ് പോസ്റ്റില്‍ പറയുന്നു.
നിമിഷനേരത്തിനുള്ളില്‍ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. അജിത്തിനെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റ് ചെയ്തു. 'സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും അജിത് നായകനാണ്' എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
Content Highlights: thala ajith kumar impresses netizens by carrying bag of women travelling with toddler
Published: 16 Apr 2023, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented