'അവൾക്കിത് പുതിയ കളിപ്പാട്ടം കിട്ടിയപോലെ'; റെക്കോഡിലേക്ക് നടന്നുകയറിയ ലക്കിക്കുട്ടി
പ്രായം രണ്ടര വയസ്സ്, കയറിയത് 33 നിലകളിലെ 625 പടികൾ. അതും നിർത്താതെ, മറ്റൊരാളുടെ സഹായമില്ലാതെ, വെറും 14 മിനിറ്റ് 7 സെക്കൻഡിൽ. കുഞ്ഞുചുവടുകളിലൂടെ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോഴിക്കോട്ടുകാരി ലക്ഷ്മി കൃഷ്ണ. അച്ഛനൊപ്പം ജിമ്മിലെത്തിയപ്പോഴാണ് ലക്ഷ്മിയുടെ പടികൾ കയറാനുള്ള കഴിവ് ശ്രദ്ധയിൽപ്പെട്ടത്. സ്റ്റെയർ ക്ലൈംബർ മെഷീനിൽ 10-15 മിനിറ്റിനുള്ളിൽ ഏകദേശം 350 ചുവടുകൾ പിന്നിട്ടതോടെ അച്ഛനും അമ്പരന്നു. പിന്നീടായിരുന്നു അവളുടെ റെക്കോർഡിലേക്കുള്ള കയറ്റം. ഈ പ്രകടനത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്‌സിലും ലക്ഷ്മി ഇടം നേടി. നേട്ടം സ്വന്തമാക്കുമ്പോൾ പ്രായം രണ്ടു വയസ്സും ആറു മാസവും ആറു ദിവസവും മാത്രം.
Content Highlights: Two-and-a-half-year-old Lakshmi Krishna climbed 625 steps across 33 floors in just 14 minutes and 7 seconds
Published: 08 Oct 2026, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented