
തിരുവനന്തപുരം: പണിതീരാത്ത കെട്ടിടത്തിന്റെ മുകൾനിലയിൽ, വീടെന്ന് തോന്നിക്കാത്ത ഇത്തിരിയിടത്തിൽ വിയർത്തൊലിച്ച് സ്വന്തം പേരുപോലും അറിയാതെ തളർന്നുകിടക്കുന്ന പതിനഞ്ചുകാരി ബ്ലെസി. മറുവശത്ത് രോഗം ബാധിച്ച് സ്‌കൂളിൽ പോകാൻ കഴിയാതെ ആറരവയസ്സുകാരി ഏയ്ഞ്ചൽ. മറ്റൊരിടത്ത് ഇടതുവശം പൂർണമായും തളർന്ന് നടക്കാനോ സംസാരിക്കാനോ കഴിയാതെ അമ്മയുടെ നെഞ്ചുപറ്റിക്കിടക്കുന്ന നാലരവയസ്സുകാരി സാറ... പേരൂർക്കട കോഴിയാംകോണം കുന്നുംപുറത്ത് വീട്ടിൽ സതീഷ്‌കുമാറിന്റെയും ബിൻസിയുടെയും വീട്ടിലെ ആരുടെയും കണ്ണ് നനയിക്കുന്ന കാഴ്ചയാണിത്. മൂന്നു കുട്ടികളും സെറിബ്രൽപാൾസി ബാധിച്ചാണ് ഈനിലയിലായത്.
ചികിത്സയ്ക്കും നിത്യച്ചെലവിനുമുള്ള മാർഗം കണ്ടെത്താൻ പാടുപെടുകയാണ് കുടുംബം. കൂട്ടത്തിൽ സംസാരിക്കാൻ കഴിയുന്നത് ഏയ്ഞ്ചലിനു മാത്രം. അസുഖബാധിതരാണെങ്കിലും ബ്ലെസിയും ഏയ്ഞ്ചലും അമ്പലംമുക്ക് ഗവ. ഗേൾസ് ഹൈസ്‌കൂൾ പഠിക്കുന്നുണ്ട്. ബ്ലെസി ഏഴിലും ഏയ്ഞ്ചൽ ഒന്നാം ക്ലാസിലും.
സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബം സതീഷിന്റെ സഹോദരന്റെ വീടിന്റെ മുകൾനിലയിൽ ഒരു മുറിയും അടുക്കളയും മാത്രമുള്ള പരിമിതമായ സ്ഥലത്താണ് താമസം. മൂന്നു കുട്ടികളും ശ്രീചിത്രയിലെ ചികിത്സയിലാണ്. വീടിനായി പലതവണ സർക്കർ പദ്ധതികളിൽ അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മുൻസർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്ക് ധനസഹായത്തിനായി അപേക്ഷ നൽകിയിരുന്നുവെങ്കിലും ലഭിച്ചില്ല.
സാമ്പത്തികസഹായത്തിനായി എസ്.ബി.ഐ. അമ്പലംമുക്ക് ശാഖയിൽ ബ്ലെസിയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 20269204283 ഐ.എഫ്.എസ്.സി: SBIN0070923. ഫോൺ: 7356300491.
Content Highlights: Three sisters suffering from severe cerebral palsy in Thiruvananthapuram., Family living in extreme poverty without a permanent home., Children currently undergoing treatment at Sree Chitra Institute., Urgent financial assistance needed for medical and daily expenses., Official bank account details provided for direct public support.
Published: 08 Jun 2026, 06:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented