അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലറുകള്‍ നടത്തുന്നത് നിരോധിച്ച് താലിബാന്‍ ഭരണകൂടം ഉത്തരവിട്ടു. ബ്യൂട്ടിപാര്‍ലര്‍ നടത്താനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജര്‍ അറിയിച്ചു. നന്മ-തിന്മ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
താലിബാന്റെ ഈ നിലപാടിനെതിരെ സ്ത്രീകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ''പുരുഷന്മാര്‍ക്ക് ജോലിയില്ല. അന്നന്നത്തെ അന്നത്തിനുവേണ്ടിയാണ് പല സ്ത്രീകളും പാര്‍ലറുകളില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നത്'' -മേക്കപ്പ് ആര്‍ട്ടിസ്റ്റായ റെയ്ഹാന്‍ മുബാരിസ് പറഞ്ഞു.
2021-ല്‍ അധികാരത്തിലെത്തിയശേഷം സ്‌കൂള്‍, സര്‍വകലാശാലാ വിദ്യാഭ്യാസനിഷേധമുള്‍പ്പെടെ കടുത്ത മനുഷ്യാവകാശലംഘനമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ താലിബാന്‍ നടത്തുന്നത്. സന്നദ്ധ സംഘടനകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതും സിനിമ തിയേറ്റര്‍, പാര്‍ക്ക്, മറ്റ് പൊതുവിടങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ പോകുന്നതും താലിബാന്‍ നേരത്തെ വിലക്കിയിരുന്നു.
Content Highlights: taliban bans womens beauty parlours in afghanistan
Published: 05 Jul 2023, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented