ഇന്ത്യന്‍ മെന്റലിസ്റ്റും മൈന്‍ഡ് റീഡറുമായ സുഹാനി ഷായുടെ ഓസ്‌ട്രേലിയന്‍ ടിവി ഷോയില്‍ നടന്ന പ്രകടനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദ പ്രോജക്റ്റ് എന്ന് ടിവി ഷോയിലാണ് ഷാ പങ്കെടുത്തത്. ജഡ്ജസില്‍ ഒരാള്‍ക്ക് സ്‌നേഹം തോന്നിയ വ്യക്തിയുടെ പേരും ഷോ അവതാരകയുടെ ഫോണ്‍ പാസ്‌വേര്‍ഡും വളരെ പെട്ടെന്ന് തന്നെ ഷാ പറയുകയായിരുന്നു.

To advertise here,

ഷായുടെ പ്രകടനത്തിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാണ്. നിങ്ങളുടെ അടുത്ത ബന്ധുവോ ഭാവിവരനോ അല്ലാതെ നിങ്ങള്‍ക്ക് ആരാധന തോന്നിയ വ്യക്തിയുടെ പേര് മനസില്‍ ആലോചിക്കാനായി ഷാ ഷോ ജഡ്ജസില്‍ ഒരാളായ ജോര്‍ജിയ ടണ്ണിയോട് പറയുന്നു. ഷായ്ക്ക് ഒരിക്കലും താന്‍ മനസില്‍ വിചാരിക്കുന്ന വ്യക്തിയുടെ പേര് കിട്ടില്ലെന്ന് വെല്ലുവിളിച്ചാണ് ജോര്‍ജിയ ഇതിലേക്ക് ഇറങ്ങുന്നത്.

ശേഷം ജോര്‍ജിയയോട് കണ്ണടച്ച് ആ വ്യക്തിയുടെ പേര് ആലോചിക്കാനായി പറയുന്നു. ആലോചിച്ച് വ്യക്തിയെ കാണുന്നതും നടക്കുന്നതും കൈകള്‍ കൊടുക്കുന്നതും അലോചിക്കാനായി ജോര്‍ജിയയോട് ഷാ പറയുന്നു. നീണ്ട നേരത്തെ ഇത്തരം നിര്‍ദേശങ്ങള്‍ക്കൊടുവില്‍ ജേസന്‍ സ്റ്റാത്തം എന്ന പേര് ഷാ പറയുന്നു. ജോര്‍ജിയ ആലോചിച്ച പേരും ഇത് തന്നെയായിരുന്നു. ശേഷം അവതാരകയുടെ ഫോണ്‍ പാസ്‌വേര്‍ഡ് കൂടി ഷാ കണ്ടെത്തിയതോടെ കാണികള്‍ നിര്‍ത്താതെ കരഘോഷം ഉയര്‍ത്തി.

ഷായുടെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. ഇത് അതുല്യമായ കഴിവാണെന്നും പ്രോത്സാഹിപ്പിക്കണമെന്നും ആളുകള്‍ കമന്റ് ചെയ്തു