
സിനിമകളിലൂടേയും മിനി സ്‌ക്രീനുകളിലൂടേയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാകാന്‍ ഒരുങ്ങുന്നു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ജീവിത പങ്കാളിയാകുന്നത്. സെപ്റ്റംബര്‍ എട്ടിന് രാവിലെ എറണാകുളത്താണ് വിവാഹച്ചടങ്ങുകള്‍. കഴിഞ്ഞ വര്‍ഷം ജനുവരില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ ഇരുവരുടേയും സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഒരു തടകാത്തില്‍ വെള്ളത്തിന് മുകളില്‍ വാട്ടര്‍ ബെഡ് ഒരുക്കിയാണ് ഇരുവരുടേയും സേവ് ദ ഡേറ്റ് ഷൂട്ട് നടന്നത്. ശ്രീവിദ്യയുടേയും രാഹുലിന്റേയും പ്രണയാര്‍ദ്ര നിമിഷങ്ങള്‍ മഴയുടെ പശ്ചാത്തലത്തിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
Also Read
ശ്രീവിദ്യ ഗ്രേപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണും രാഹുല്‍ ഗ്രേപ്പ് നിറത്തിലുള്ള ഷര്‍ട്ടും വൈറ്റ് പാന്റ്‌സുമാണ് ധരിച്ചിരിക്കുന്നത്. 'അപ്പോള്‍ ഇനി ഏഴ് സുന്ദര രാത്രികള്‍' എന്ന ക്യാപ്ഷനോടെ ശ്രീവിദ്യ സേവ് ദ ഡേറ്റ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. രണ്ടാം തിയ്യതിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ ഷൂട്ടിന്റെ പിന്നണിയിലെ കാഴ്ച്ചകള്‍ രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഏറെ കഷ്ടപ്പെട്ടാണ് ക്യാമറ ടീം വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഓ മൈ വെഡ് ക്യാപ്ച്ചര്‍ ക്രൂ ആണ് ഫോട്ടോഷൂട്ടിന് പിന്നില്‍. ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷഫ്‌നയാണ് ഇരുവരുടേയും മേക്കപ്പ് ചെയ്തത്. ചിത്രങ്ങള്‍ പകര്‍ത്തിയത് അഭിരാജാണ്.
ക്യാമ്പസ് ഡയറി, കുട്ടനാട് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലാണ് ശ്രീവിദ്യ അഭിനയിച്ചത്. മിനി സ്‌ക്രീനില്‍ അവതാരകയായും റിയാലിറ്റി ഷോകളിലൂടേയും തിളങ്ങി. ജീം ബൂ ബാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍.
Content Highlights: sreevidya mullachery and rahul ramachandran save the date video
Published: 04 Sept 2024, 05:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented