നടി താരാകല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷിന് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണുള്ളത്. ഭര്‍ത്താവ് അര്‍ജുനും മകള്‍ സുദർശനയ്ക്കുമൊപ്പമുള്ള  വീട്ടുവിശേഷങ്ങൾ സൗഭാഗ്യ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പങ്കുവെയ്ക്കാറുണ്ട്. താരാ കല്യാണിൻ്റെ ഡാൻസ് സ്കൂളും നൃത്താധ്യാപനവുമായി തിരക്കിലാണ് സൗഭാഗ്യ. 

To advertise here,

മകൾ സുദർശനയെന്ന സുധാപ്പൂവിൻ്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കുടുംബത്തിനൊപ്പം ഇരുവരുടെയും സുഹൃത്തുക്കളും ചേർന്ന് സുദർശനയുടെ പിറന്നാൾ വൻ ആഘോഷമാക്കി. പിറന്നാളാഘോഷത്തിൻ്റെ ചിത്രങ്ങളും വീഡിയോയും സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 

മെർമേയ്ഡ് തീമിലായിരുന്നു പിറന്നാൾ പാർട്ടി. മത്സ്യകന്യകയുടെ വേഷമായിരുന്നു സുധാപ്പൂവിൻ്റെ പിറന്നാൾ ഔട്ട്ഫിറ്റ്. കടൽതീരത്തുവെച്ചെടുത്ത മനോഹരമായ കുടുംബചിത്രങ്ങളും സൗഭാഗ്യ ഷെയർ ചെയ്തിട്ടുണ്ട്.