
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സോനു സതീഷ്. കുടുംബ പരമ്പരകളിലൂടെ ശ്രദ്ധേയായ താരം അവതാരകയായാണ് കരിയര്‍ തുടങ്ങിയത്. ഇപ്പോള്‍ പ്രസവശേഷം അഭിനയത്തില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിയിരിക്കുകയാണ് താരം.
മൂന്നുമാസം മുമ്പാണ് സോനുവിനും ഭര്‍ത്താവ് അജയിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്. മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രം പങ്കുവെച്ചാണ് തങ്ങളൊരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് സോനു ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചത്. ഇപ്പോഴിതാ പ്രസവശേഷമുള്ള തന്റെ രൂപമാറ്റത്തെ കുറിച്ച് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ തന്റെ രൂപമാറ്റത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് സോനു മറുപടി നല്‍കിയത്.
ഭാരം കൂടുന്നതോ ശരീരത്തിന്റെ ആകൃതി നഷ്ടമാകുന്നതോ പ്രശ്‌നമല്ല. ഒരമ്മയ്ക്ക് കുഞ്ഞിനേക്കാള്‍ വലുതല്ല ഒന്നും. പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പോള്‍ അവര്‍ക്ക് സുഖമാണോ എന്ന് ചോദിക്കൂവെന്നും അവരുടെ ശരീരത്തെ കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടതെന്നും സോനു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'മാതൃത്വം-ആ യാത്രയുടെ യഥാര്‍ഥ അര്‍ഥവും അനുഭവവും വിവരിക്കാന്‍ ഈ വാക്കുകള്‍ കൊണ്ടാകില്ല. എന്റെ ഭാരം 20 കിലോഗ്രാം കൂടി. എന്റെ വയറില്‍ പാടുകളുണ്ട്. പുറംവേദനയും തലവേദനയുമുണ്ട്. എന്റെ ശരീരത്തിന്റെ ആകൃതി നഷ്ടമായി. പഴയതു പോലെയാകാന്‍ ഇനിയും സമയമെടുക്കും. എന്നാല്‍ ഒരമ്മയ്ക്ക് കുഞ്ഞിനേക്കാള്‍ പ്രധാനമല്ല അതൊന്നും. തന്റെ കുഞ്ഞിന്റെ നല്ലതിനുവേണ്ടി ഒരമ്മ എന്തുവേണമെങ്കിലും സഹിക്കും. പ്രസവശേഷം ഒരു സ്ത്രീയുടെ ശരീരത്തെ പരിഹസിച്ച് കമന്റ് ഇടുന്നവര്‍ ഈ പ്രക്രിയ എന്താണെന്ന് മനസിലാക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അമ്മയോട് ചോദിക്കൂ. അവര്‍ എല്ലാം വ്യക്തമായി പറഞ്ഞുതരും. കാരണം നിങ്ങളുടെ ജനനത്തിനുവേണ്ടി അവര്‍ ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകും. പ്രസവം കഴിഞ്ഞ ഒരു സ്ത്രീയെ കണ്ടാല്‍ അവരോട് സുഖമാണോ എന്ന് ചോദിക്കൂ. അവരുടെ ശരീരത്തെ കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടത്.'-സോനു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Content Highlights: sonu satheesh on weight gain and body shape after delivery
Published: 21 Oct 2022, 05:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented