വിവാഹശേഷം സഹീറുമൊത്തുള്ള ആദ്യചിത്രങ്ങള്‍ പങ്കുവെച്ച് സോനാക്ഷി സിന്‍ഹ. ഏഴ് വര്‍ഷം മുമ്പ് ആദ്യമായി പ്രണയം പങ്കുവെച്ച ദിവസം തന്നെയാണ് ഇരുവരുമൊന്നിച്ചുള്ള പുതിയ ജീവിതത്തിനായി സോനാക്ഷിയും സഹീറും തിരഞ്ഞെടുത്തതെന്ന പ്രത്യേകതയും ഇവരുടെ വിവാഹത്തിനുണ്ട്.
"ഏഴ് കൊല്ലം മുമ്പ് ഇതേ ദിവസം( 23.7.2017) തന്നെയാണ് ഞങ്ങളിരുവരുടേയും കണ്ണുകളില്‍ പ്രണയം അതിന്റെ ഏറ്റവും പാവനമായ വിധത്തില്‍ പരസ്പരം തിരിച്ചറിയുകയും ആ പ്രണയത്തില്‍ ആജീവനാന്തം ഉറച്ചുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. ഇന്ന് ആ സ്‌നേഹം ഞങ്ങളെ എല്ലാ പ്രതിബന്ധങ്ങളിലൂടേയും നയിച്ച് ഈ നിമിഷത്തിലേക്ക് എത്തിച്ചിരിക്കുന്നു...ഞങ്ങള്‍ രണ്ട് പേരുടേയും കുടുംബങ്ങളുടേയും ഈശ്വരന്‍മാരുടേയും അനുഗ്രഹം ഞങ്ങള്‍ക്കുണ്ട്...ഞങ്ങളിപ്പോള്‍ പതിയും പത്‌നിയുമായിരിക്കുന്നു", ചിത്രം പങ്കുവെച്ച് സോനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സോനാക്ഷിയുടെ ഇടംകയ്യില്‍ സഹീര്‍ ചുംബിക്കുന്ന ചിത്രവും ഇരുവരും ചേര്‍ന്നുനില്‍ക്കുന്ന ചിത്രവും വിവാഹരജിസ്റ്ററില്‍ ഒപ്പുവെക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഇരുവരും ക്ലോസ് ചെയ്തിരിക്കുകയാണ്. ഇരുമതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ത്തന്നെ ഇവര്‍ക്കെതിരേ ധാരാളം കമന്റുകള്‍ വരാറുണ്ട്.
ഓഫ് വൈറ്റ് നിറത്തിലുള്ള സിസൈനര്‍ സാരിയില്‍ വളരെ സിംപിളായാണ് സോനാക്ഷി. അതിനോട് മാച്ചാവുന്ന നെക്‌ലേസും ഇയര്‍ റിങ്ങും അണിഞ്ഞിട്ടുണ്ട്. പുട്ട്അപ് ചെയ്ത മുടിയില്‍ വെള്ള നിറത്തിലുള്ള പൂക്കള്‍ ചൂടിയിട്ടുണ്ട്. വളരെ സിംപിള്‍ മേക്കപ്പാണുള്ളത്. സോനാക്ഷിയുടെ സാരിയുമായി മാച്ച് ചെയ്യുന്ന കുര്‍ത്തയാണ് സഹീര്‍ ധരിച്ചിരിക്കുന്നത്.
Content Highlights: Sonakshi Sinha Zaheer Iqbal Wedding
Published: 23 Jun 2024, 08:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented