നടി ശോഭിതാ ധൂലിപാല ഗര്‍ഭിണിയാണെന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശോഭിത കൂടുതലായും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഇതിന് കാരണമായി പാപ്പരാസികള്‍ കണ്ടെത്തിയത്. ബേബി ബംപ് കാണാതിരിക്കാനാണ് ശോഭിത അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നും മുംബൈയില്‍ നടന്ന വേവ്സ് ഉച്ചകോടിക്കെത്തിയപ്പോഴും വയര്‍ മറയ്ക്കുന്ന തരത്തില്‍ സ്റ്റൈല്‍ ചെയ്ത സാരിയാണ് ശോഭിത ധരിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ശോഭിതയുമായി അടുത്ത വൃത്തങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ തള്ളി. 'ശോഭിത ധരിച്ചത് 'ആന്റി-ഫിറ്റ്' വസ്ത്രങ്ങളാണ്. അത് ഗര്‍ഭിണിയാകുന്ന സമയത്ത് ധരിക്കുന്ന വസ്ത്രങ്ങളല്ല. വസ്ത്രധാരണശൈലിയിലെ ഒരു മാറ്റം ചൂണ്ടിക്കാട്ടി ഇത്രയും വലിയൊരു കഥ മെനഞ്ഞുണ്ടാക്കി എന്നത് വിശ്വസിക്കാനാവുന്നില്ല'-ശോഭിതയോട് അടുത്ത വൃത്തങ്ങല്‍ ഇ ടൈംസിനോട് പ്രതികരിച്ചു.
കഴിഞ്ഞ ഡിസംബര്‍ നാലിനാണ് ശോഭിതയും നടന് നാഗചൈതന്യയും വിവാഹിതരായത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഓഗസ്റ്റില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. 2021 ഒക്ടോബറിലാണ് നാഗചൈതന്യും നടി സാമന്ത റൂത്ത് പ്രഭുവും വേര്‍പിരിഞ്ഞത്.
Content Highlights: sobhita dhulipala pregnancy rumours
Published: 07 May 2025, 06:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented