ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം സ്മൃതി മന്ദാനയുടെ വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. വരന്‍ പലാഷ് മുഛലിന് കൊറിയോഗ്രാഫറുമായി ഉണ്ടായ ബന്ധം പുറത്തറിഞ്ഞതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നാണ് പൊതുവേ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹം. ഇതിന് ബലമേകുന്ന ചില ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ സ്മൃതിയുടേയോ പലാഷിന്റെയോ കുടുംബം ഇതിലൊന്നും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

To advertise here,

Also Read: സ്മൃതി മന്ദാനയുടെ വിവാഹം മാറ്റാന്‍ കാരണം പലാഷിന്റെ ചാറ്റുകളോ? ചര്‍ച്ചയായി സ്‌ക്രീന്‍ഷോട്ടുകള്‍

സ്മൃതി മന്ദാനയുടെ പിതാവിന് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചു എന്നാണ് കുടുംബം ഔദ്യോഗികമായി അറിയിച്ചത്. പിന്നാലെ പലാഷിനും ആരോഗ്യപ്രശ്‌നങ്ങളുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടുവെന്ന വിവരവും വന്നു. ഇതിനെല്ലാം ശേഷം ആദ്യമായി പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പലാഷ് മുഛല്‍ ഇപ്പോള്‍. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് പാപ്പരാസികള്‍ക്ക് പലാഷിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ക്യാമറകള്‍ക്ക് മുമ്പില്‍ നിന്ന് ഒളിച്ചോടാതെ നടന്നുനീങ്ങുന്ന പലാഷാണ് ദൃശ്യങ്ങളിലുള്ളത്.

Don’t Miss: സ്മൃതി മന്ദാന-പലാഷ് വിവാഹ വിവാദം: മൗനം വെടിഞ്ഞ്, ചാറ്റുകള്‍ പുറത്തുവിട്ട മേരി ഡി'കോസ്റ്റ

പലാഷ് മുഛലിനൊപ്പം അമ്മ അമിതയും മറ്റുചില കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. കറുത്ത ഷര്‍ട്ടും പൈജാമയും ജാക്കറ്റുമാണ് പലാഷിന്റെ വേഷം. കൈയില്‍ പുസ്തകവും ഫോണുമുണ്ടായിരുന്നു. പുറത്തെത്തി കാറില്‍ കയറുന്നതുവരെ പലാഷ് നിശബ്ദത പാലിച്ചു. സുരക്ഷാജീവനക്കാരുടെ അകമ്പടിയോടെയാണ് പലാഷും കുടുംബവും എത്തിയത്. തന്റെ കാലുപിടിച്ച ആരോടോ പലാഷിന്റെ അമ്മ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Also Read: സ്മൃതി മന്ദാന-പലാഷ് വിവാഹ വിവാദത്തിലെ നിര്‍ണായക വ്യക്തി; ആരാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്ന മേരി ഡി'കോസ്റ്റ?

നവംബർ 23-നായിരുന്നു സ്മൃതി മന്ദാനയുടേയും പലാഷ് മുഛലിന്റേയും വിവാഹം നടക്കേണ്ടിയിരുന്നത്. സ്മൃതിയുടെ പിതാവിനുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്ന് വിവാഹം മാറ്റിവെച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് സ്മൃതി ഇന്‍സ്റ്റഗ്രാമിലടക്കം പങ്കുവെച്ച എല്ലാ പോസ്റ്റുകളും നീക്കം ചെയ്തത് പലരിലും സംശയമുണര്‍ത്തിയിരുന്നു. 2019-ലാണ് സ്മൃതിയും പലാഷും പ്രണയത്തിലായത്. പ്രണയബന്ധം അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് 2024-ലാണ് ഇരുവരും ഇക്കാര്യം പരസ്യമാക്കിയത്.