ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം സ്മൃതി മന്ദാനയുടെ വിവാഹം മുടങ്ങിയതിന്റെ പിന്നാമ്പുറ കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. സ്മൃതി വിവാഹം ചെയ്യേണ്ടിയിരുന്ന സംഗീത സംവിധായകന്‍ പലാഷ് മുഛലിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും ഇത് പുറത്തറിഞ്ഞതോടെയാണ് വിവാഹം മുടങ്ങിയതെന്നുമാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെ ആകെത്തുക. ഇതിന് ബലമേകുന്ന തരത്തിലുള്ള ചില ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിരുന്നു.

To advertise here,

Also Read: സ്മൃതി മന്ദാന-പലാഷ് വിവാഹ വിവാദം: മൗനം വെടിഞ്ഞ്, ചാറ്റുകള്‍ പുറത്തുവിട്ട മേരി ഡി'കോസ്റ്റ

ഈ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ട മേരി ഡി'കോസ്റ്റ എന്ന യുവതി കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാദത്തില്‍ ഉള്‍പ്പെട്ട മറ്റൊരു യുവതിയും കൊറിയോഗ്രാഫറുമായ ഗുല്‍നാസ് യു. ഖാന്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. നന്ദികാ ദ്വിവേദി എന്ന കൊറിയോഗ്രാഫറുമായാണ് പലാഷിന് ബന്ധമുണ്ടായിരുന്നത് എന്നാണ് സോഷ്യല്‍ മീഡിയാ പ്രചരണം. ഇതിനൊപ്പം ഗുല്‍നാസിന്റെ ചിത്രങ്ങളും പ്രചരിച്ചു.

വിവാദങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ താനോ തന്റെ സുഹൃത്ത് നന്ദികയോ അല്ല എന്നാണ് ഗുല്‍നാസ് പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ഗുല്‍നാസ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. എടുത്തുചാടി നിഗമനങ്ങളിലെത്തരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. ഗുല്‍നാസിന്റെ പോസ്റ്റും ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

Also Read: സ്മൃതി മന്ദാനയുടെ വിവാഹം മാറ്റാന്‍ കാരണം പലാഷിന്റെ ചാറ്റുകളോ? ചര്‍ച്ചയായി സ്‌ക്രീന്‍ഷോട്ടുകള്‍

'എന്നേയും എന്റെ സുഹൃത്ത് നന്ദികയേയും കുറിച്ച് നിരവധി ഊഹാപോഹങ്ങളും വ്യാജപ്രചരണങ്ങളും നടക്കുന്നതായി എന്റെ ശ്രദ്ധയില്‍പെട്ടു. അതുകൊണ്ട് ഒരുകാര്യം വ്യക്തമായി നേരേചൊവ്വേ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടവര്‍ ഞങ്ങളല്ല. ഒരാളെ അറിയാമെന്നതുകൊണ്ടോ അയാള്‍ക്കൊപ്പം ചിത്രങ്ങളെടുത്തുവെന്നതുകൊണ്ടോ ഞങ്ങള്‍ അയാളുടെ വ്യക്തിജീവിതവുമായി ബന്ധമുള്ളവരാണെന്ന് അര്‍ഥമില്ല. ദയവായി മാന്യതപുലര്‍ത്തൂ. എടുത്തുചാടി നിഗമനങ്ങളിലേക്കെത്താതിരിക്കൂ. എന്നെ മനസിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നന്ദി.' -ഇതാണ് ഗുല്‍നാസ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

Don’t Miss: സ്മൃതി മന്ദാന-പലാഷ് വിവാഹ വിവാദത്തിലെ നിര്‍ണായക വ്യക്തി; ആരാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്ന മേരി ഡി'കോസ്റ്റ?

സ്മൃതി മന്ദാനയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വിവാഹം മാറ്റിവെക്കുന്നുവെന്നാണ് ഔദ്യോഗികമായി പുറത്തുവന്ന വിവരം. സോഷ്യല്‍ മീഡിയാ പ്രചരണങ്ങളില്‍ സ്മൃതിയുടേയും പലാഷിന്റേയും കുടുംബം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.