
ഗായകന് വിധു പ്രതാപിന് പിറന്നാളാശംസകള്‍ നേര്‍ന്ന് സുഹൃത്തും ഗായികയുമായ സിതാര കൃഷ്ണകുമാര്‍. വിധുവിനൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ സ്പെഷ്യല്‍ പിറന്നാള്‍ വീഡിയോ പങ്കുവെച്ചാണ് സിതാര ആശംസ നേര്‍ന്നത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
ആശംസയ്ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും സിതാര പങ്കുവെച്ചിട്ടുണ്ട്. 'ഞങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച ഗായകന്. സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും നന്നായി തമാശ പറയുന്ന വ്യക്തി. ഞങ്ങള്‍ വിശ്വസിക്കുന്ന, എല്ലാവരേയും സഹായിക്കുന്നയാള്‍. ഏറ്റവും നല്ല മനുഷ്യന്. നിങ്ങള്‍ ഞങ്ങള്‍ക്ക് കുടുംബാംഗത്തെ പോലെയാണ്. ഈ പ്രിയപ്പെട്ടയാള്‍ ഇന്ന് ഒരു വര്‍ഷംകൂടി ചെറുപ്പമാകുകയാണ്. ചക്കര വിധു ചേട്ടന് ജന്മദിനാശംസകള്. ദൈവം അനുഗ്രഹിക്കട്ടെ.' ചിത്രത്തിനൊപ്പം സിതാര കുറിച്ചു.
ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. ഇതില്‍ ഏറ്റവും രസകരം വിധുവിന്റെ കമന്റാണ്. 'നിനക്ക് എന്നെപ്പറ്റി ഇത്രേം അഭിപ്രായം ഉണ്ടായിരുന്നല്ലേ' എന്നാണ് വിധു കമന്റ് ചെയ്തത്.
Content Highlights: sithara krishnakumar wishes vidhu prathap on his birthday
Published: 01 Sept 2022, 12:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented