ഗായിക സിതാര കൃഷ്ണ കുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായകന്‍ വിധു പ്രതാപ്. ഇരുവരുടേയും സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന മനോഹരമായ കുറിപ്പാണ് വിധു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 

To advertise here,

താന്‍ സിതാരയുടെ കൊച്ചനിയന്‍ ആണെന്നും സിതാര ഒരു തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരുടെ മുന്നില്‍ അത് വിളിച്ചു പറയാന്‍ പറ്റുമോ എന്നും വിധു രസകരമായി പോസ്റ്റില്‍ പറയുന്നു. 'എടാ..വിധു ചേട്ടാ...ഐ ലവ് യു' എന്നാണ് ഇതിന് സിതാര മറുപടി നല്‍കിയിരിക്കുന്നത്.

സിതാരയോടൊപ്പമുള്ള മനോഹര ചിത്രങ്ങളും വിധു പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ നിരവധി പേര്‍ സിതാരയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കമന്റ് ചെയ്തു. 

വിധു പ്രതാപിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

സിത്തു... ഞാന്‍ ഒരുപാട് ആലോചിച്ചു, പിറന്നാളായിട്ടു നിന്നെ പറ്റി നല്ല രണ്ടു വാക്ക് എഴുതാന്‍. സംഭവം നീ ഒരു തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരുടെ മുന്നില്‍ എനിക്ക് അത് വിളിച്ചു പറയാന്‍ പറ്റുവോ? പിന്നെ നമ്മള്‍ തമ്മില്‍ എന്ത് സൗഹൃദം? ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോ തൊട്ടേ നീ എന്റെ റോള്‍ മോഡല്‍ ആയിരുന്നു. അന്ന് നീ അഞ്ചിലൊ മറ്റൊ ആണ്! ഇന്നും ആ മുട്ട് വേദനയും നടുവേദനയും വെച്ച് നീ സ്റ്റേജില്‍ ജനങ്ങളെ കയ്യിലെടുക്കുന്നത് കാണുമ്പോള്‍ ഞാന്‍ ആശ്ചര്യത്തോടെ നോക്കി നില്‍ക്കാറുണ്ട്. എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഒരു 200.. അല്ലേല്‍ വേണ്ട.. ഒരു 100 വയസ്സ് കൂടെ നീ സന്തോഷത്തോടെ ജീവിക്കാന്‍ ഞാന്‍ ആശംസിക്കുന്നു. എന്ന് നിന്റെ കൊച്ച് അനിയന്‍ - വിധു പ്രതാപ്