
ആനിയും മഞ്ജു തോമസും/ ആനി | Photo: instagram/ manju thomas/ mathrubhumi
നടി ആനിയുമായുള്ള സൗഹൃദത്തിന്റെ കഥ പങ്കുവെച്ച് ഗായിക മഞ്ജു തോമസ്. തന്റെ ഒരു അകന്ന ബന്ധുവാണ് ആനിയെന്നും കുട്ടിക്കാലത്ത് കൂട്ടുകാരോടെല്ലാം ഇത് പറഞ്ഞുനടന്നിരുന്നുവെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വീട്ടില്‍ ചെന്നാല്‍ ഒരു സാധാരണ പെണ്‍കുട്ടിയെ പോലെ മിണ്ടിപ്പറഞ്ഞിരിക്കുന്ന ആനിക്ക് നടിയായതിന്റെ ഗമയൊന്നുമില്ലെന്നും അവര്‍ കുറിച്ചു. ആനിക്കൊപ്പമുള്ള പഴയകാല ചിത്രങ്ങളും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.
'അമ്മയാണേ സത്യം! ഇത് ഒരു 'ചിത്ര'കഥയാണ്! ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു എന്റെ അമ്മയുടെ ഫസ്റ്റ് കസിന്‍ സോഫിയാന്റിയുടെ കല്യാണം. കല്യാണാലോചന വന്നപ്പോഴേ കുടുംബത്തില്‍ ചര്‍ച്ചയായ ഒരു വ്യക്തി, ചെക്കന്റെ ചേട്ടന്റെ മകളായിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുന്ന ആ കുട്ടിയെ ബാലചന്ദ്രമേനോന്റെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ടെന്ന്. കുട്ടിയുടെ പേര് ആനി. വീട്ടില്‍ വിളിക്കുന്നത് ചിത്ര എന്നാണത്രേ.
എന്നെപ്പോലെ ഒരു ടീനേജ് പെണ്‍കുട്ടിക്ക് ആനന്ദലബ്ധിക്കിനിയെന്ത് വേണ്ടൂ. പഠിക്കുന്ന ക്ലാസ്സിലും കൂട്ടുകാരുടെയിടെയിലും ഒക്കെ വാര്‍ത്ത പരന്നു. മഞ്ജു തോമസിന്റെ കസിന്‍ ആണ് അമ്മയാണേ സത്യത്തിലെ നായിക ആനി. പിന്നീടങ്ങോട്ട് ചിത്രച്ചേച്ചിയുടെ ഉയര്‍ച്ചയില്‍ ഞങ്ങളെല്ലാവരും ഏറെ അഭിമാനിച്ചു. ചേച്ചിയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ഫോട്ടോസൊക്കെ കൂട്ടുകാരെ കാണിച്ച് കുറേ െൈഷന്‍ ചെയ്തിട്ടുണ്ട് അന്നൊക്കെ.
ഇത്രയും നക്ഷത്രത്തിളക്കത്തില്‍ നില്‍ക്കുമ്പോഴും, ഞങ്ങള്‍ ബന്ധുക്കള്‍ അവരുടെ വീട്ടില്‍ ചെന്നാല്‍ ഒരു സാധാരണ കുട്ടിയെ പോലെ ഞങ്ങളോടൊക്കെ മിണ്ടിപ്പറഞ്ഞിരിക്കുമായിരുന്നു. ഓരോ തവണ പോകുമ്പോഴും ചിത്രച്ചേച്ചിയുടെ വക എന്തെങ്കിലും ഒരു ഡെസേര്‍ട്ട് ചേച്ചി വിളമ്പുമായിരുന്നു. (16 വയസ്സുള്ള ആനിയുടെ കാര്യമാണ് പറയുന്നത് കേട്ടോ) കുടുംബത്തിനുള്ളിലും പുറത്തുള്ളവര്‍ക്കും മോശമായി പറയാന്‍ ഒന്നുതന്നെ ഉണ്ടായിരുന്നില്ല, അന്നും ഇന്നും.
ഞങ്ങളുടെ കുടുംബത്തിലുള്ള മിക്ക കല്യാണങ്ങള്‍ക്കും ചേച്ചി ഒരു താരസാന്നിധ്യമായിരുന്നു. എനിക്ക് പണ്ടേ ഫോട്ടോ ഒരു വീക്ക്‌നെസ് ആയതുകൊണ്ട് എപ്പോള്‍ കണ്ടാലും ചേച്ചിയുടെ കൂടെ ഫോട്ടോ എടുക്കുമായിരുന്നു. ഈ 32 വര്‍ഷങ്ങളില്‍ ചേച്ചിയുടെ സ്‌നേഹത്തിന് ഒരു കുറവും വന്നിട്ടില്ല എന്നതാണ്. ഇന്ന് പഴയ ഫോട്ടോകള്‍ കണ്ടപ്പോള്‍ ഇതൊക്കെ ഓര്‍മ വന്നു. നിങ്ങളോട് ഷെയര്‍ ചെയ്യണമെന്ന് തോന്നി.'- മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Content Highlights: singer manju thomas instagram post about actress annie
Published: 28 Nov 2025, 05:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented