ഗായകന്‍ ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനായി. നടിയും മോഡലും നര്‍ത്തകിയുമായ സ്‌നേഹ അജിത്താണ് വധു. വെള്ളിയാഴ്ച രാവിലെ കോവളം കെടിഡിസി സമുദ്രയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഞായാറാഴ്ച വിവാഹ വിരുന്നും ഒരുക്കി.
നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി വിവാഹത്തില്‍ പങ്കെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. അന്ന് സ്‌നേഹയാണ് ഈ സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
അച്ഛനെപ്പോലെ സംഗീതലോകത്തെത്തിയ അരവിന്ദ് 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഒരു പാട്ട് സീനില്‍ പാടി അഭിനയിച്ചിട്ടുണ്ട്. കപ്പ ടിവിയിലെ മ്യൂസിക് മോജോ എന്ന പരിപാടിയിലെ കവര്‍ സോങ്ങുകളിലൂടെയാണ് അരവിന്ദ് ശ്രദ്ധിക്കപ്പെടുന്നത്. 'ദി ട്രെയ്ന്‍' എന്ന ചിത്രത്തിലാണ് അരവിന്ദ് ആദ്യമായി പിന്നണി ഗായകനായത്.
നത്തോലി ഒരു ചെറിയ മീനല്ല, ഏയ്ഞ്ചല്‍സ്, മൈ ലൈഫ് പാര്‍ട്ണര്‍, സണ്‍ഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം, എങ്കിലും ചന്ദ്രികേ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പാടി. മണ്‍സൂണ്‍ രാഗ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. മമ്മൂട്ടിയുടെ 'ബസൂക്ക'യില്‍ അഭിനയിച്ച സ്നേഹ ക്ലാസിക്കല്‍ ഡാന്‍സറാണ്.
Content Highlights: singer g venugopals son arvind venugopal got married
Published: 14 Dec 2025, 08:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented