
പറവൂര്‍: ലോകശ്രദ്ധ പിടിച്ചുപറ്റിയ ആഡംബര വിവാഹാഘോഷത്തില്‍ മലയാളി ചിത്രകാരന്‍ വരച്ച വധൂവരന്മാരുടെ ഛായാചിത്രം കല്യാണ വീടിനുള്ളില്‍ അലങ്കാരമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്‍ അനന്ത് അംബാനിയും രാധിക മര്‍ച്ചന്റുമാണ് ആ വധൂവരന്മാര്‍.
സിങ്കപ്പൂരില്‍ ചിത്രകലാ അധ്യാപകനായി ജോലി ചെയ്യുന്ന നന്ത്യാട്ടുകുന്നം പഴയിടത്ത് രാജേഷ് പറവൂരാണ് ഇവരുടെ ചിത്രം വരച്ചത്. ഫോട്ടോ നല്‍കിയതു പ്രകാരം സിങ്കപ്പൂരിലിരുന്നാണ് ചിത്രരചന പൂര്‍ത്തിയാക്കിയത്. കല്യാണത്തിനു മുന്‍പേ തന്നെ ഇത് സിങ്കപ്പൂരില്‍ നിന്നും ഏറ്റുവാങ്ങി മുംബൈയില്‍ എത്തിച്ചിരുന്നു.
വിവാഹത്തിനു ശേഷം അംബാനി കുടുംബത്തിന്റെ അനുമതിയോടെ ചിത്രം രാജേഷ് പറവൂര്‍ തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. രാജേഷിന് ഇതിന് മുന്‍പും പ്രമുഖരുടെ കല്യാണത്തിന് ചിത്രങ്ങള്‍ വരച്ചു നല്‍കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
ഇതിനകം നിരവധി ദേശീയ അന്തര്‍ദേശീയ ചിത്രകലാ പ്രദര്‍ശനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ചിലിയിലെ സാന്റിയാഗോയിലും അര്‍ജന്റീനയിലും നടന്ന ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ സൊസൈറ്റിയുടെ ലോക വാട്ടര്‍ കളര്‍ എക്സിബിഷനില്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നേരത്തേ ലളിതകലാ അക്കാദമി, ഫെഫ്ക്ക അവാര്‍ഡുകളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
ഉസ്താദ് സക്കീര്‍ ഹുസൈന്‍, അംജത് അലിഖാന്‍, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, കര്‍ണാട്ടിക് സംഗീതജ്ഞന്‍ അഭിഷേക് രഘുറാം തുടങ്ങി ഒട്ടേറെ പ്രമുഖരുടെ കൈയില്‍ രാജേഷ് വരച്ച അവരുടെ ഛായാചിത്രങ്ങളുണ്ട്. 2015 മുതല്‍ സിങ്കപ്പൂരില്‍ ചിത്രകലാ അധ്യാപകനായി ജോലി തുടരുകയാണ് ഇദ്ദേഹം. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ നിന്നും ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. പേരുകേട്ട ദാരുശില്‍പി പഴയിടത്ത് രാധാകൃഷ്ണന്റെയും കമലത്തിന്റെയും മകനാണ് ഇദ്ദേഹം. അധ്യാപികയായ സുമിതയാണ് ഭാര്യ. മകന്‍ രുദ്രാഷ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
Content Highlights: singapoor malayali rajesh paravoor made potrait of anant ambani-radhika merchant
Published: 28 Jul 2024, 08:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented