ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ശ്രദ്ധ കപൂർ. സിനിമകൾ മാത്രമല്ല ഈ അടുത്ത കാലത്തായി തിരക്കഥാകൃത്ത് രാഹുൽ മോദിയുമായുള്ള ശ്രദ്ധയുടെ ബന്ധവും വാർത്തയിലിടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിൽ നടി പങ്കുവെച്ച വീഡിയോയുമായി ബന്ധപ്പെട്ട ചില പ്രതികരണങ്ങൾ വീണ്ടും മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്.
സ്വന്തമായി ജ്വല്ലറി ബ്രാൻഡുള്ള താരമാണ് ശ്രദ്ധ. ഫെബ്രുവരിയിൽ വരാനിരിക്കുന്ന വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രമോഷൻ വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങളാണ് വീണ്ടും താരത്തിന്റെ കല്യാണക്കാര്യത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങി വെച്ചത്.
പ്രണയിക്കുന്നവരുടെ ദിനം എന്നറിയപ്പെടുന്ന ഫെബ്രുവരി 14- നാണ് പല ബന്ധങ്ങളും അവസാനിക്കുന്നതെന്നും അതുണ്ടാവാതിരിക്കാൻ പരസ്പരം സമ്മാനങ്ങൾ നൽകണം എന്ന് ശ്രദ്ധ പറയുന്നു. പ്രണയദിനത്തിൽ ഒറ്റപ്പെടാതിരിക്കാൻ ജ്വല്ലറി ബ്രാൻഡിൽ നിന്ന് സമ്മാനങ്ങൾ വാങ്ങാൻ വേണ്ടി ശ്രദ്ധ തമാശയായി ഉപദേശിക്കുന്നു.
വീഡിയോ പ്രചരിച്ചതോടെ കമന്റ് ബോക്സിൽ ഒരു ഉപയോക്താവ് കല്യാണം എപ്പോഴാണ് കഴിക്കുന്നതെന്ന് ശ്രദ്ധയോട് ചോദിച്ചു. ഇതിന് ഞാൻ വിവാഹം കഴിക്കും എന്ന് മറുപടിയാണ് താരം നൽകുന്നത്. അതിനുശേഷമാണ് കമന്റ് ബോക്സിൽ വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിച്ചത്.
ചിലർ തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ പലർക്കും അറിയേണ്ടിയിരുന്നത് ശ്രദ്ധയുടെ കല്യാണം എപ്പോഴാണ് എന്നായിരുന്നു. 2024- ലാണ് ശ്രദ്ധയും രാഹുലും പരിചയപ്പെടുന്നത്. ഇരുവരും പ്രണയം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പലപ്പോഴും ഇരുവരേയും ഒരുമിച്ച് കാണുകയും ചിത്രങ്ങൾ ശ്രദ്ധ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്യാറുണ്ട്.
Content Highlights: Shraddha Kapoor`s latest Valentine`s Day promo video sparks wedding rumors. The actress hints at marriage plans, leaving fans buzzing about her relationship with Rahul Mody.
Published: 07 Jan 2026, 02:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented