
തന്റെ ലാളിത്യംകൊണ്ടും വ്യക്തിത്വംകൊണ്ടും എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ശ്രദ്ധ കപൂര്‍. നടന്‍ ശക്തി കപൂറിന്റെ മകളായ ശ്രദ്ധ ആഷിഖി-2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് പിന്നാലെ ശ്രദ്ധ താരമൂല്യം ഉയര്‍ന്നെങ്കിലും അതൊന്നും താരത്തെ ബാധിച്ചിട്ടില്ല. വില കുറഞ്ഞ കാറുകളില്‍ വന്നിറങ്ങുന്ന ശ്രദ്ധ എപ്പോഴും ലളിതമായ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്.
ഇപ്പോഴിതാ പാപ്പരാസികളില്‍ നിന്ന് ശ്രദ്ധ പിസ വാങ്ങുന്ന വീഡിയോയാണ് വൈറലാകുന്നത്. ഒരു അവാര്‍ഡ് ഷോയ്‌ക്കെത്തിയതായിരുന്നു ശ്രദ്ധ. പിങ്ക് നിറത്തിലുള്ള തിളങ്ങുന്ന ഗൗണായിരുന്നു താരത്തിന്റെ ഔട്ട്ഫിറ്റ്.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ ഒരുകൂട്ടം പാപ്പരാസികള്‍ ചെറിയ പാര്‍ട്ടി നടത്തുന്നത് നടിയുടെ ശ്രദ്ധയില്‍പെട്ടു. അവരുടെ അടുത്തെത്തിയപ്പോഴാണ് പിസ പാര്‍ട്ടിയാണെന്ന് മനസിലായത്. ഇതോടെ തനിക്കും ഒരു പിസ വേണമെന്ന് താരം പറഞ്ഞു. പാപ്പരാസികള്‍ ഒരു പിസയുടെ ബോക്‌സ് ശ്രദ്ധയ്ക്കും നല്‍കി. അവരോട് നന്ദി പറഞ്ഞാണ് താരം അവിടെ നിന്ന് മടങ്ങിയത്.
നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അഹങ്കാരങ്ങളൊന്നുമില്ലാത്ത നടിയാണെന്നും പാപ്പരാസികളോട്‌പോലും എത്ര സ്‌നേഹത്തോടെയാണ് പെരുമാറുന്നതെന്നും ആളുകള്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് മൂന്നിനായിരുന്നു ശ്രദ്ധയുടെ 37-ാം പിറന്നാള്‍. അന്ന് മുപ്പതോളം ആരാധകര്‍ക്കൊപ്പമാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്കും ശ്രദ്ധ എത്തിയിരുന്നു. അന്ന് താരത്തിനൊപ്പം തിരക്കഥാകൃത്തായ രാഹുല്‍ മോദിയുമുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
Content Highlights: shraddha kapoor gatecrashes paps party asks for extra pizza
Published: 19 Mar 2024, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented