
ഹോളി ആഘോഷത്തിനിടെ മുംബൈയില്‍ ആരാധകരോട് ക്ഷുഭിതയായി നടി ഷെര്‍ലിന്‍ ചോപ്ര. രംഗോലി പൗഡറുമായി ആരാധകര്‍ വളഞ്ഞതോടെയാണ് ഷെര്‍ലിന്‍ ക്ഷുഭിതയായത്. പുരുഷന്മാരായ ആധാരകര്‍ രംഗോലി പൗഡറുമായി നടിയെ സമീപിക്കുകയും തുടര്‍ന്ന് അവരോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്നതോടെയാണ് താരം പ്രതികരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍, ഷെര്‍ലിന്‍ ഒരു കെട്ടിടത്തില്‍ നിന്ന് ഇറങ്ങി വരുന്നത് കാണാം. അതേസമയം നിരവധി പേര് ഫോട്ടോ എടുക്കാന്‍ ചുറ്റും കൂടി. ഇത് നടിയെ അസ്വസ്ഥയാക്കി. 'ഒരു സെക്കന്റ്, എന്നെ തൊടരുത്. എന്നെ തൊടരുത് എന്നാണ് പറഞ്ഞത്'.- നടി ആരാധകരോട് പറഞ്ഞു. പക്ഷേ ഇത് വകവയ്ക്കാതെ ആളുകള്‍ അവരെ വളഞ്ഞു. ഇതോടെ ഷെര്‍ലിന്‍ സുരക്ഷാ ഉദ്യോഗസ്ഥനോട് സഹായം അഭ്യര്‍ത്ഥിച്ചു.
ഗ്ലാമറസ് ഔട്ട്ഫിറ്റുകളിലൂടെയും വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന വ്യക്തിയാണ് നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര. ഷെര്‍ലിന്‍ ചോപ്രയുടെ മുഖത്ത് ഫില്ലറുകള്‍ കുറച്ചുനാള്‍ക്ക് മുന്‍പ് ചര്‍ച്ചയായിരുന്നു. ഇടക്കാലത്ത് കോയി മില്‍ ഗയ എന്ന സിനിമയിലെ അന്യഗ്രഹജീവിയായ ജാദുവിനോട് സാദൃശ്യപ്പെടുത്തി അവര്‍ക്ക് നിരവധി വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും നേരിടേണ്ടി വന്നിരുന്നു. ഇതിനേക്കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു.
Content Highlights: Sherlyn Chopra Gets Angry As Fans Try To Get Close To Her On Holi
Published: 14 Mar 2025, 07:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented