
മുംബൈ: ഹോളി ആഘോഷത്തിനിടെ നാലുവയസ്സുകാരനോട് കൊടുംക്രൂരത. തന്റെ നേർക്ക് ചായം തെറിപ്പിച്ച കുഞ്ഞിന്റെ ദേഹത്തേക്ക് മുത്തശ്ശി ചൂടുവെള്ളം ഒഴിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയിൽ കോരാടിയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദേഹത്ത് ചൂടുവെള്ളം വീണതിന് പിന്നാലെ വേദനകൊണ്ട് കുഞ്ഞ് ആർത്തുകരയുന്നതും കേൾക്കാം.
ഓം ഹരിഷ് വാംഗെ എന്ന കുഞ്ഞിനോടാണ് മുത്തശ്ശി സിന്ധു താക്കറേ ക്രൂരത കാണിച്ചത്. ഹോളിദിനത്തിൽ വീടിനു പുറത്ത് നിറംചീറ്റിക്കാവുന്ന കുപ്പിയുമായി കളിക്കുകയായിരുന്നു ഓം. അവിടേക്ക് എത്തിയ സിന്ധുവിന്റെ ദേഹത്തേക്ക് ഓം ചായം തെറിപ്പിച്ചു. കുപിതയായ സിന്ധു, കൈവശമുണ്ടായിരുന്ന ബക്കറ്റിലെ ചൂടുവെള്ളം ഓമിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റ ഓമിനെ നാഗ്പുറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
Content Highlights: A grandmother poured hot water on her 4-year-old grandson in Nagpur., The act was a reaction to the child spraying Holi colors on her., The boy, Om Harish Vange, suffered 45% burn injuries., The entire incident was captured on a CCTV camera., The child is currently undergoing treatment at a private hospital.
Published: 05 Mar 2026, 11:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented