
തികച്ചും അപ്രതീക്ഷിതമായാണ് നടി ഷെഫാലി ജരിവാലയുടെ മരണവാര്‍ത്ത സിനിമാ ലോകം കേട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു നടിയുടെ മരണം. ഇപ്പോഴിതാ, ഷെഫാലിയുടെ മരണാനന്തര ചടങ്ങിനിടെയുണ്ടായ ഒരു ഹൃദയഭേദകമായ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ചൊവ്വാഴ്ച ഷെഫാലിയുടെ ഓർമയ്ക്കായി കുടുംബം ഒരു പ്രാർഥനായോഗം നടത്തിയിരുന്നു. അതിനിടെ ഷെഫാലിയുടെ മരണം താങ്ങാനാകാതെ പിതാവ് സതീഷ് ജരിവാല കരയുന്നത് ദൃശ്യങ്ങളിൽ കാണാം. ഷെഫാലിയുടെ ഭർത്താവ് പരാഗ് ത്യാഗി അദ്ദേഹം ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് ഷെഫാലി മരിച്ചത്. ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽവെച്ചാണ് നടിയുടെ മരണം സ്ഥിരീകരിച്ചത്. നടി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നതെങ്കിലും കൃത്യമായ മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടുമില്ല.
2002-ല്‍ കാണ്ടാ ലഗാ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി ജരിവാല പ്രശസ്തയായത്. പിന്നീട് സല്‍മാന്‍ ഖാന്‍ ചിത്രമായ 'മുജ്സെ ഷാദി കരോഗി'യില്‍ അഭിനയിച്ചു. കൂടാതെ 2019-ല്‍ ബേബി കം ന എന്ന വെബ്‌സീരീസിലും വേഷമിട്ടു. 'ബൂഗി വൂഗി', 'നാച്ച് ബലിയേ' തുടങ്ങിയ പ്രശസ്തമായ ഡാന്‍സ് റിയാലിറ്റി ഷോകളിലും അവര്‍ പങ്കെടുത്തു.
Content Highlights: Shefali Jariwala's Death: Heartbreaking Video Emerges from Memorial Service
Published: 03 Jul 2025, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented