
നടി ഷംന കാസിമിനെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. കഴിഞ്ഞ 45 ദിവസമായി ഷംന അടുത്തില്ലാത്തതിന്റെ സങ്കടമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ഷാനിദ് ആസിഫ് അലി പറയുന്നത്. സ്‌നേഹം എന്നത് എത്ര വലിയ ശക്തിയാണെന്ന് ഈ 45 ദിവസങ്ങള്‍ തന്നെ പഠിപ്പിച്ചുവെന്നും ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം നമ്മുടെ പ്രിയപ്പെട്ടവര്‍ തന്നെയാണെന്നും ഷാനിദ് കുറിച്ചു.
'45 ദിവസങ്ങള്‍...ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങള്‍. ഒറ്റപ്പെടലിന്റെ നിശ്ശബ്ദത, ഓര്‍മ്മകളില്‍ കഴിച്ചുകൂട്ടിയ രാത്രികള്‍, പ്രാര്‍ത്ഥനകളില്‍ കരഞ്ഞു കഴിഞ്ഞ പുലരികള്‍... ഈ 45 ദിവസങ്ങള്‍ എന്നെ പഠിപ്പിച്ചു സ്‌നേഹമെന്നത് എത്ര വലിയൊരു ശക്തിയാണെന്ന്, ജീവിതത്തിലെ യഥാര്‍ത്ഥ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകുന്നവര്‍ തന്നെയാണെന്ന്.
ഇന്നിവിടെ, എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം എന്റെ ഭാര്യ വീണ്ടും എന്റെ അരികില്‍. നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഈ പുനര്‍മിലനം. സന്തോഷത്തിന്റെ കണ്ണീര്‍ മാത്രമാണ്. ഇനി വീണ്ടും നമ്മള്‍ ഒരുമിച്ച്, ഒരേ സ്വപ്നങ്ങളുമായി, ഒരേ പ്രാര്‍ത്ഥനകളോടെ...' -ഷാനിദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ജയിലര്‍ 2 സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് ഷംന ചെന്നൈയിലെത്തിയത്. 20 ദിവസത്തെ ഷൂട്ടിങ്ങിന്‌ശേഷം അവര്‍ നാട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് ദുബായിയിലേക്ക് മടങ്ങിയത്.
2023 ഒക്ടോബറിലാണ് ഷംനയും ദുബായിയിലെ ബിസിനസുകാരനായ ഷാനിദും വിവാഹിതരായത്. വിവാഹശേഷം ദുബായിയില്‍ സ്ഥിരതാമസമാക്കിയ ഷംന അവിടെ ഡാന്‍സ് സ്റ്റുഡിയോ തുടങ്ങിയിരുന്നു. ഇരുവര്‍ക്കും ഹംദാന്‍ എന്ന് പേരുള്ള ഒരു മകനുണ്ട്.
Content Highlights: shanid asif ali shared a post about wife shamna kasim
Published: 26 Aug 2025, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented