ഉംറ നിർവഹിക്കാനായി മക്കയിലേക്ക് യാത്ര തിരിച്ച് നടി ഷക്കീല. അടുത്ത സുഹൃത്തായ രതീഷ് ക്രിസ്റ്റഫർ ഉംറ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

To advertise here,

'ഹാപ്പി ജേർണി, നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്നു. മിസ് യു മാ' എന്നാണ് രതീഷ് കുറിച്ചത്. സുഹൃത്തുക്കളെല്ലാം ചേർന്നാണ് വിമാനത്താവളത്തിൽ നിന്ന് ഷക്കീലയെ യാത്രയാക്കിയത്.

നേരത്തെ നടി മുംതാസിനോട് തന്റെ ആത്മീയതയെ കുറിച്ച് ഷക്കീല പറഞ്ഞത് ചർച്ചയായിരുന്നു. താൻ വലിയ തെറ്റ് ചെയ്തുവെന്നും അതിൽ നിന്ന് തനിക്ക് പുറത്തുവരാൻ ആഗ്രഹമുണ്ടെന്നുമായിരുന്നു അവർ പറഞ്ഞത്. ആളുകൾ നിങ്ങളെ സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമില്ലെന്നും ദൈവം നിങ്ങളെ സഹായിക്കും എന്നുമായിരുന്നു മുംതാസ് മറുപടി നൽകിയത്.

അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ മത്സരാർഥിയായി ഷക്കീല എത്തിയിരുന്നു. അവിവാഹിതയായ അവർ ട്രാൻസ് യുവതിയെ ദത്തെടുക്കുകയും ചെയ്തിരുന്നു.