ദിവസങ്ങൾക്ക് മുമ്പാണ് സൗദി അറേബ്യയിലെ റിയാദിൽ നടന്ന ജോയ് അവാർഡ്സ് 2026-ൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ പങ്കെടുത്തത്. കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് അതീവ സ്റ്റൈലിഷായാണ് ഷാരൂഖ് എത്തിയത്. എന്നാൽ, അദ്ദേഹം ധരിച്ച വാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്.

To advertise here,

ലക്ഷ്വറിയുടെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന വാച്ച് ധരിച്ചായിരുന്നു ഷാരൂഖ് എത്തിയത്. സ്വിസ് ബ്രാൻഡായ റോളക്സിന്റേതായിരുന്നു ആഡംബരത്തിന്റെ അടയാളമായ ഈ വാച്ച്. ഒരു റോളക്സ് കോസ്മോഗ്രാഫ് ഡെയ്റ്റോണ സഫയർ(Rolex Cosmograph Daytona Sapphire) എന്ന മോഡലാണ് താരം ധരിച്ചത്. റോളക്സിന്റെ വിവിഐപി ഉപഭോക്താക്കൾക്ക് വേണ്ടി മാത്രം നിർമിക്കുന്നതാണ് ഈ അപൂർവ വാച്ച്.

40 എംഎം വലുപ്പമുള്ള 18 കാരറ്റ് വൈറ്റ് ഗോൾഡ് കേസ് ആണ് ഈ വാച്ചിനുള്ളത്. തിളക്കമാർന്ന 54 രത്നങ്ങളാലും വാച്ച് അലങ്കരിച്ചിരുന്നു. വെളിച്ചത്തിന്റെ സാഹചര്യങ്ങളോട് പ്രതികരിക്കുന്ന തരത്തിലുള്ള സിൽവർ ഡയലും മനോഹരമാണ്. ഗോസ്റ്റ് എന്നൊരു വിളിപ്പേരും ഷാരൂഖ് ധരിച്ചിരിക്കുന്ന ഈ വാച്ചിനുണ്ട്. ലോകത്താകെ വളരെ കുറച്ച് മാത്രം നിർമിക്കപ്പെട്ടിട്ടുള്ള ഈ വാച്ചിന് ഏകദേശം 13 കോടി രൂപ വിലയുണ്ട്.