ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ നാൾ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ നടിയാണ് സാറ അലി ഖാൻ. ലോക്ഡൗൺ കാലമായതോടെ ഗ്ലാമർ ലോകത്തിന് താൽക്കാലിക ഇടവേള നൽകി വീടിനുള്ളിൽ കഴിയുകയാണ് താരം. സാറ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വീഡിയോ വൈറലാവുകയാണിപ്പോൾ. ഒഡീസ്സി നൃത്തച്ചുവടുകൾ വെക്കുന്ന തന്റെ പഴയ വീഡിയോ ഒരിക്കൽക്കൂടി പങ്കുവച്ചിരിക്കുകയാണ് സാറ.

To advertise here,

ഒരു ഇടവേള പോലും കൊടുക്കാതെ കഠിനമായ നൃത്തച്ചുവടുകൾ ചെയ്തുതീർക്കുന്ന സാറയെയാണ് വീഡിയോയിൽ കാണുന്നത്. ഒഡീഷ ദിനത്തോടനുബന്ധിച്ച് തന്റെ അധ്യാപികയ്‍ക്കും ആരാധകർക്കും ആശംസ അറിയിക്കാനാണ് സാറ പതിന്നൊന്നു മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തത്.

പിങ്കും വൈറ്റും നിറത്തിലുള്ള കോട്ടൺ കുർത്തയാണ് താരം ധരിച്ചിരിക്കുന്നത്. ഒരിടത്തും നിർത്താതെ തുടർച്ചയായി നൃത്തം ചെയ്‌യുന്നുവെന്നതാണ് വീഡിയോയിലെ പ്രത്യേകത.

A post shared by Sara Ali Khan (@saraalikhan95) on

സാറയുടെ ഡാൻസ് വീഡിയോയ്‍ക്കു കീഴെ നിരവധിപേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്. സാറയ്‍ക്ക് അറിയാത്തതെന്തെങ്കിലും ഉണ്ടോ എന്നും അതിശയിപ്പിക്കുന്ന ചുവടുകൾ എന്നുമൊക്കെ പോകുന്നു കമന്റുകൾ.

ലോക്ഡൗൺ കാലത്ത് ചടഞ്ഞുകൂടിയിരിക്കാതെ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. വർക്കൗട്ട് മുടക്കാത്ത സാറ ജിമ്മിൽ പോകുന്നില്ലെങ്കിലും ഓൺലൈൻ വഴി ക്ലാസ്സിൽ പങ്കെടുക്കുകയാണ് ചെയ്‌യുന്നത്.

Content Highlights:Sara Ali Khan shares video from Odissi dance class