
അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ചാരുലതയും. 2018 ഡിസംബര്‍ 22-ന് കോവളത്തു വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. സാമൂഹിക മാധ്യമങ്ങളിൽ ആക്റ്റീവായ ചാരുലത ജീവിതത്തിലെ പ്രധാന കാര്യങ്ങൾ പലതും പലരും സോഷ്യൽ മീഡിയയിൽ പങ്കിടാറുമുണ്ട്. ഇപ്പോഴിതാ കിടിലൻ ട്രാൻസ്ഫർമേഷൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചാരുലത.
ഈ വീഡിയോ പോസ്‌റ്റ് ചെയ്യാൻ രണ്ടുതവണ ആലോചിച്ചു എന്നാണ് ചാരുലത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 'മെലിയുന്നത് ജീവിതത്തിലെ ഏറ്റവും വലിയ മാറ്റമാണെന്ന തരത്തിൽ അവതരിപ്പിക്കാൻ തനിക്ക് താത്പര്യമില്ല. നിങ്ങൾ തടിക്കാം, മെലിയാം, വെളുപ്പോ കറുപ്പോ ആകാം. സ്വയം സ്നേഹിക്കൂ, സന്തോഷമായിരിക്കാൻ ശ്രമിക്കൂ'- ശരീരഭാരം കുറക്കുന്നതിന് മുമ്പും പിമ്പുമുള്ള വീഡിയോ പങ്കുവെച്ച് ചാരുലത കുറിച്ചു.
അതേസമയം, ചാരുലതയുടെ മാറ്റം ആരാധകരെ അമ്പരപ്പെടുത്തി. പലരും ചാരുലതയെ അഭിനന്ദിച്ച് രംഗത്ത് എത്തി. 'സഞ്ജുവിന്റെ വൈഫിനെ പോലെ ഉണ്ട് എന്ന് കമന്റ് ഇടാൻ വരികയായിരുന്നു' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'കുട്ടിമാമ ഞാൻ ഞെട്ടി മാമ' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
Content Highlights: sanju samson wife charulatha Remesh transformation
Published: 02 Jan 2025, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented