സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങിനില്‍ക്കുന്ന തെന്നിന്ത്യന്‍ താരമാണ് ഖുശ്ബു സുന്ദര്‍. പുതിയ മേക്കോവറിലൂടെ ആരാധകരെയൊന്നാകെ ഞെട്ടിച്ചിരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. തന്റെ 54-ാം വയസില്‍ 20 കിലോഗ്രാം ശരീരഭാരമാണ് ഖുശ്ബു കുറച്ചത്. എക്സിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ ഖുശ്ബു പങ്കുവെച്ചു.
താരത്തിന്റെ മേക്കോവറിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളിട്ടത്. എന്നാല്‍ അതിനിടയിലും ചിലര്‍ നെഗറ്റീവ് കമന്റുകളുമായി രംഗത്തെത്തിയിരുന്നു. 'ഇത് മൗന്‍ജാരോ ഇന്‍ജക്ഷന്റെ മാജിക്കാണ്. ഇക്കാര്യം നിങ്ങളുടെ ഫോളോവര്‍മാരും അറിയട്ടെ. അപ്പോള്‍ അവര്‍ക്കും ഇന്ജക്ഷന് എടുക്കാമല്ലോ.' -ഇതായിരുന്നു എക്സില്‍ വന്ന ഒരു കമന്റ്. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായുള്ള മരുന്നാണ് മൗന്‍ജാരോ.
ഈ കമന്റിന് രൂക്ഷമായ ഭാഷയിലാണ് ഖുശ്ബു മറുപടി നല്‍കിയത്. എക്സിലെ കമന്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി.
'നിങ്ങളെപോലുള്ളവര്‍ എന്തൊരു തലവേദനയാണ്. നിങ്ങള്‍ ഒരിക്കലും സ്വന്തം മുഖം കാണിക്കാറില്ല. കാരണം നിങ്ങള്‍ക്കുതന്നെ അറിയാം നിങ്ങള്‍ ഉള്ളില്‍ എത്ര വൃത്തികെട്ടവരാണെന്ന്. നിങ്ങളുടെ മാതാപിതാക്കളോട് എനിക്ക് സഹതാപം തോന്നുന്നു.' -ഇതാണ് ഖുശ്ബു മറുപടിയായി കുറിച്ചത്.
Content Highlights: Khushbu Sundar shares photos of transformation, gives reply to offensive comment
Published: 17 Apr 2025, 10:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented