ഇംഗ്ലണ്ടിനെതിരായ ട്വന്റി പരമ്പരയ്ക്ക് മുന്നോടിയായി, തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ ടീമിന്റെ ഡിന്നര്‍ പരിപാടിയില്‍ താരം സഞ്ജു സാംസണായിരുന്നു. അഭിഷേക് നായര്‍ക്കൊപ്പം ജനപ്രിയ ബോളിവുഡ് ഗാനമായ പെഹലാ നെഷാ... ഗാനം പാടികൊണ്ടാണ് സഞ്ജു ടീം അംഗങ്ങളുടെയും തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് ആരാധകരുടെയും മനംകവര്‍ന്നിരിക്കുന്നത്.
തന്റെ ആലാപന വൈദഗ്ദ്ധ്യത്തിന് ബോളിവുഡില്‍ സാധ്യത ആരാഞ്ഞുകൊണ്ടാണ് സഞ്ജു ഇന്‍സ്റ്റയില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടക്കാത്തതായി ഒന്നുമില്ലെന്ന് ഇംഗ്ലീഷിലും ഞാന്‍ പാടിയെന്ന് മംഗ്ലീഷിലും സഞ്ജു ഇതോടൊപ്പം കുറിച്ചു.'ഞാന്‍ മുംബൈയിലേക്ക് വരണോ എന്നായിരുന്നു സഞ്ജുവിന്റെ മൂന്നാമത്തെ വരി....ഹിന്ദിയിലായിരുന്നു ചോദ്യം.
സഞ്ജുവിന്റെ ചോദ്യത്തോട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഉടനടി പ്രതികരിച്ചു. നിങ്ങള്‍ മുംബൈയിലേക്കാണ് വരുന്നത്, പക്ഷേ ചെന്നൈ, രാജ്കോട്ട്, പുണെ എന്നിവിടങ്ങളിലെ ഓഡിഷനുകള്‍ക്ക് ശേഷമായിരിക്കും അതെന്നാണ് ക്യാപ്റ്റന്റെ ഓര്‍മ്മപ്പെടുത്തല്‍.
ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാകും. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടംനേടിയ സഞ്ജു ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമുകളില്‍ ഇടംലഭിച്ചിരുന്നില്ല.
Content Highlights: Sanju Samson sings Bollywood song, gets feedback from Surya in Insta banter
Published: 21 Jan 2025, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented