
ജീവിതത്തിലെ ആദ്യ ഹജ്ജിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് മുന്‍ അഭിനേത്രിയായിരുന്ന സനാ ഖാന്‍. വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ വാക്കുകളില്ലെന്നും ഒരു പൂവു ചോദിച്ചപ്പോള്‍ ദൈവം ഒരു പൂക്കാലം തന്നുവെന്നും സനാ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് മുഫ്തി അനസ് സെയ്ദിനൊപ്പമാണ് സന തീര്‍ഥാടനത്തിനെത്തയത്.
'ദൈവത്തിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്‌നസാക്ഷാത്കാരമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ഹജ്ജും ഉംറയും എളുപ്പമാകട്ടെ. ദൈവത്തോട് ഞാനൊരു പൂവാണ് ചോദിച്ചത്. ദൈവം ഒരു പൂന്തോട്ടം തന്നെ തിരിച്ചുനല്‍കി. ക്ഷമയും ദൈവസമര്‍പ്പണവുമാണ് വേണ്ടത്. ദൈവത്തിന് നന്ദി.'-സന ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. ഇതോടൊപ്പം ഹജ്ജ് അനുഭവത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശിയാണ് സനയുടെ പിതാവ്. മാതാവ് മുംബൈ സ്വദേശിയും. മുംബൈയില്‍ ജനിച്ചു വളര്‍ന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ വേഷമിട്ട സന ക്ലൈമാക്സ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായി സന പ്രണയത്തിലായിരുന്നു. ഗാര്‍ഹിക പീഡനം ആരോപിച്ച് 2020 ഫെബ്രുവരിയില്‍ സന മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിഷാദരോഗത്തിന് ചികിത്സ തേടിയ താരം സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാര്‍ഗം സ്വീകരിച്ചതായും വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. 2020 ഒക്ടോബറിലായിരുന്നു ഇത്. നവംബറില്‍ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദിനെ വിവാഹം ചെയ്യുകയും ചെയ്തു.
Content Highlights: sana khan shares her experience of her first pilgrimage hajj 2022
Published: 08 Jul 2022, 08:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented