മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനില്‍ ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്. ഭര്‍ത്താവ് അഖിലിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം യുഎസിലാണ് താരം താമസിക്കുന്നത്. ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളും മക്കളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സംവൃത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 

To advertise here,

മക്കള്‍ക്ക് പിറന്നാള്‍ ആശംസിച്ചുള്ള സംവൃതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'എല്ലാ വര്‍ഷവുമുള്ള ആഘോഷത്തിനുള്ള സമയമായി. രണ്ട് കേക്ക് ഉണ്ടാക്കുക. രണ്ട് സെറ്റ് സമ്മാനങ്ങള്‍ തയ്യാറാക്കുക. എന്നിട്ട് 'ഹാപ്പി ബര്‍ത്‌ഡേ റ്റു യു' എന്ന പാട്ട് പാടുക. എന്റെ കുഞ്ഞുങ്ങള്‍ വളരെ വേഗത്തില്‍ വളരുന്നു'-സംവൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

കുറിപ്പിനൊപ്പം രുരുവിന്റേയും അഗസ്ത്യയുടേയും ചിത്രവുമുണ്ട്. രുരുവിന് മൂന്ന് വയസ്സും അഗസ്ത്യയ്ക്ക് എട്ട് വയസ്സുമാണ് പൂര്‍ത്തിയായത്. ഇതിന് താഴെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ചത്. 

2012-ലാണ് സംവൃതയും അഖിലും വിവാഹിതരായത്.  2015 ഫെബ്രുവരി 21-ന്് മൂത്ത മകന്‍ അഗസ്ത്യ ജനിച്ചു. 2020 ഫെബ്രുവരി 20-നാണ് ഇളയ മകന്‍ രുദ്ര ജനിച്ചത്.  മകന്‍ അഗസ്ത്യക്ക് പിറന്നാള്‍ സമ്മാനമായി ഒരു കുഞ്ഞ് സഹോദരന്‍ എത്തിയിരിക്കുന്നുവെന്നാണ് അന്ന് സംവൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.