
ആഡംബരത്തിന്റെ അടയാളമായി വലിയ ബ്രാൻഡ് ലോഗോകൾ കൊണ്ടുനടന്നിരുന്ന കാലം കഴിഞ്ഞുവെന്നും, തന്റെ മകളോട് ലക്ഷങ്ങൾ വിലയുള്ള ബാഗുകൾക്ക് പകരം സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കാൻ ഉപദേശിക്കുമെന്നും നടി സമീറ റെഡി. ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഫാഷൻ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
സിനിമാ മേഖലയിലെ രീതികൾക്കൊപ്പം നിൽക്കാനുള്ള സമ്മർദ്ദം മൂലമാണ് മുൻപ് വിലപിടിപ്പുള്ള പല ബാഗുകളും വാങ്ങിയിരുന്നതെന്ന് സമീറ പറയുന്നു. ലോഗോകൾ പതിച്ച വലിയ എൽ.വി (LV) ടോട്ട് ബാഗുകൾ അന്ന് ഇൻഡസ്ട്രിയിലെ ട്രെൻഡായിരുന്നു. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ആ പണത്തിന് സ്വർണ്ണം വാങ്ങിയിരുന്നെങ്കിൽ എന്ന് തനിക്ക് തോന്നാറുണ്ടെന്നും താരം പങ്കുവെച്ചു.
ബ്രാൻഡ് പേരുകൾ പുറത്ത് കാണിക്കാത്ത 'ക്വയറ്റ് ലക്ഷ്വറി' ശൈലിയോടാണ് ഇപ്പോൾ തനിക്ക് താല്പര്യമെന്ന് സമീറ വ്യക്തമാക്കി. വിലകൂടിയ ബാഗുകൾ വാങ്ങുന്നത് ഒരു ലഹരിയായി മാറ്റരുതെന്നും ആഡംബരങ്ങൾ പരിമിതപ്പെടുത്തണമെന്നുമാണ് മകൾക്കുള്ള ഉപദേശം. വസ്ത്രങ്ങൾ ഒരിക്കൽ മാത്രം ധരിച്ച് ഉപേക്ഷിക്കുന്ന രീതി മാറി അവ പുനരുപയോഗിക്കുന്നതിലും മിക്സ് ആൻഡ് മാച്ച് ചെയ്യുന്നതിലുമാണ് താനിപ്പോൾ ശ്രദ്ധിക്കുന്നതെന്നും താരം പറഞ്ഞു. ഷാരൂഖ് ഖാൻ സമ്മാനിച്ച ഒമേഗ വാച്ച് ഉൾപ്പെടെയുള്ള തന്റെ വാച്ച് ശേഖരങ്ങളും സമീറ അഭിമുഖത്തിൽ പരിചയപ്പെടുത്തുന്നുണ്ട്.
Content Highlights: Actress Sameera Reddy on her shift from logo-heavy luxury to `quiet luxury` and investing in gold.
Published: 13 Feb 2026, 12:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented