ടുത്തിടെയാണ് നടി സാമന്ത റൂത്ത് പ്രഭുവിന്റേയും സംവിധായകൻ രാജ് നിദിമോറുവിന്റേയും വിവാഹം നടന്നത്. ഡിസംബർ ഒന്നിന് കോയമ്പത്തൂരിൽ നടന്ന സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് സാമന്ത സന്തോഷവാർത്ത ആരാധകരെ അറിയിച്ചു. ഇതിന് പിന്നാലെ പോർച്ചുഗലിലെ ലിസ്ബണിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

To advertise here,

ഇരുവരും ഹണിമൂൺ ആഘോഷിക്കാനാണ് പോർച്ചുഗലിലേക്ക് പോയത്. 'ഡിസംബറിലെ വിശേഷങ്ങൾ' എന്ന ക്യാപ്ഷനും ചിത്രങ്ങൾക്ക് നൽകിയിട്ടുണ്ട്. ഒരു ചിത്രത്തിൽ സാമന്ത പുഞ്ചിരിയോടെ ക്യാമറയെ നോക്കിനിൽക്കുന്നതാണ്. മറ്റൊന്നിൽ രാജ് ഒരു ചോക്ലോറ്റ് ഡോനട്ട് ആസ്വദിക്കുന്നത് കാണാം. പള്ളിയിൽ പ്രാർഥിക്കുന്ന സാമന്തയേയും ചിത്രങ്ങളിൽ കാണാം. പിങ്ക് നിറത്തിലുള്ള തൊപ്പി ധരിച്ച് നഗരം ചുറ്റിക്കറങ്ങുന്നതും ഒരു കഫേയിൽ കറുത്ത തൊപ്പി ധരിച്ച് നിൽകുന്നതും സൂര്യപ്രകാശത്തിൽ കുളിച്ച കടൽതീരം ആസ്വദിക്കുന്നതും ചിത്രങ്ങളിലുണ്ട്.

ടെലിവിഷൻ സീരിസായ ഫാമിലി മാന്റെ രണ്ടാം സീസണിലാണ് രാജ് നിദിമോറും സാമന്തയും ഒരുമിച്ച് പ്രവർത്തിച്ചത്. തുടർന്ന് സറ്റാഡെലിലും ഒരുമിച്ചെത്തിയതോടെ ഇരുവരുടേയും ബന്ധം വളരുകയായിരുന്നു. സാമന്ത നേരത്തെ നടൻ നാഗചൈതന്യയെ വിവാഹം ചെയ്തത്. 2021-ലാണ് ഇരുവരും വേർപിരഞ്ഞത്. രാജ് നിദിമോറുവിന്റേയും രണ്ടാം വിവാഹമാണിത്.