ബോളിവുഡിലെ മുന്‍നിര ഡാന്‍സ് കൊറിയോഗ്രാഫര്‍മാരാണ് പിയൂഷ് ഭഗതും ഷാസിയാ സാംജിയും. തമന്ന ഭാട്ടിയയുടെ നശ, വരുണ്‍ ധവാനും ജാന്‍വി കപൂറും ഒന്നിച്ച ബിജുരിയ തുടങ്ങി നിരവധി ഗാനങ്ങള്‍ക്ക് ചുവടുകളൊരുക്കിയ ഇവര്‍ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ സല്‍മാന്‍ ഖാനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇരുവരും.

To advertise here,

'സല്‍മാന്‍ ഖാന്റെ ചിത്രത്തിലാണ് ജോലി ചെയ്യുന്നതെങ്കില്‍ അവിടെയൊരു ഫുഡ് ടെന്റ് ഒരുക്കിയിട്ടുണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന്റെ എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും ബീയിങ് ഹ്യൂമന്റെ ട്രക്ക് എത്തും. അവര്‍ മികച്ച ഭക്ഷണമാണ് സെറ്റിലെ എല്ലാവര്‍ക്കും നല്‍കുക. ഒരിക്കല്‍ ഭായിയോടൊപ്പം ഉച്ചഭക്ഷണം കഴിച്ചത് ഞാനോര്‍ക്കുന്നു. അദ്ദേഹം ഞങ്ങളുടെ മുന്നില്‍ തന്നെയിരുന്നതിനാല്‍ ഭക്ഷണം കൂടുതല്‍ രുചികരമായിരുന്നു.' -ഷാസിയ പറഞ്ഞു.

റെയ്ഡ് 2 എന്ന ചിത്രത്തിലെ നശ എന്ന ഗാനത്തിനായി നാല് മണിക്കൂര്‍ മാത്രമാണ് തമന്ന റിഹേഴ്‌സല്‍ ചെയ്തിരുന്നുള്ളൂവെന്നും കൊറിയോഗ്രാഫര്‍മാര്‍ പറഞ്ഞു. മാരത്തോണ്‍ വേഗതയിലായിരുന്നു ഷൂട്ടിങ്. കാരണം തമന്നയ്ക്ക് ആ സമയത്ത് നിരവധി പ്രൊജക്ടുകളുണ്ടായിരുന്നു. അതിനാല്‍ രണ്ട് ദിവസം കൊണ്ടാണ് ആ ഗാനം ഷൂട്ട് ചെയ്തത്. ഓരോ ദിവസവും  രണ്ട് മണിക്കൂര്‍ വീതമാണ് തമന്ന റിഹേഴ്‌സല്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. ഷാരൂഖ് ഖാനൊപ്പം പ്രവര്‍ത്തിക്കാനുള്ള താത്പര്യവും അഭിമുഖത്തില്‍ പിയൂഷ് ഭഗതും ഷാസിയാ സാംജിയും പ്രകടിപ്പിച്ചു.