1991-ല്‍ സെയ്ഫിന് 21 വയസ്സുള്ളപ്പോഴാണ് അമൃതയെ വിവാഹം കഴിക്കുന്നത്. അന്ന് അമൃതയ്ക്ക് 33 വയസുണ്ടായിരുന്നു.

വിവാഹമോചനം നേടിയെങ്കിലും മുന്‍ഭാര്യ അമൃത സിങ്ങുമായി ഇപ്പോഴും അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ടെന്ന് സെയ്ഫ് അലി ഖാന്. ഞാന്‍ ശരിക്കും ഭാഗ്യവാനാണ്. എന്റെ മുന്‍ഭാര്യയും ഞാനും തമ്മില്‍ നല്ല ബന്ധത്തിലാണ്. ഞങ്ങള്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് സംസാരിക്കാറുള്ളത്. ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് മിക്കപ്പോഴും അത് സംഭവിക്കാറുള്ളത്. അതിനാല്‍ അതൊരു നല്ല ബന്ധം തന്നെയാണ് - സെയ്ഫ് പറഞ്ഞു. 'ടു മച്ച് വിത്ത് കാജോള്‍ ആന്‍ഡ് ട്വിങ്കിള്‍' എന്ന പരിപാടിയില്‍ അക്ഷയ് കുമാറിനൊപ്പം പങ്കെടുക്കവെയാണ് സെയ്ഫ് അലി ഖാന് അമൃത സിങ്ങുമായുള്ള തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് മനസുതുറന്നത്.
ജീവിതത്തില്‍ അമൃതയുടെ പങ്കിനെക്കുറിച്ച് സെയ്ഫ് വിശദീകരിച്ചു. 'ഞാന്‍ അതിനെക്കുറിച്ച് ധാരാളം സംസാരിച്ചിട്ടുണ്ട്. തീര്‍ച്ചയായും 21 വയസ്സ് ഒരു ചെറിയ പ്രായമാണ്. കാര്യങ്ങള്‍ക്ക് പിന്നീട് മാറ്റം വരും. പക്ഷെ എന്റെ ജീവിതത്തില്‍ അമൃത എത്രത്തോളം പ്രധാനപ്പെട്ടവളായിരുന്നു എന്നതിനെക്കുറിച്ച് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല' - അദ്ദേഹം തുടര്‍ന്നു.
അക്കാലത്ത് അവരുടെ സംഭാവനയും സഹായവും തികച്ചും വിലമതിക്കാനാവാത്തതായിരുന്നു. കാര്യങ്ങള്‍ ശരിയായില്ല എന്നത് ഖേദകരമാണ്. ഒരുപാട് കാര്യങ്ങള്‍ പഠിച്ച പ്രധാനപ്പെട്ട വര്‍ഷങ്ങളായിരുന്നു അത്. അവര്‍ ഒരു മികച്ച അമ്മയാണ്. ഞാന്‍ വളരെ ഭാഗ്യവാനാണ്. എന്റെ മുന്‍ഭാര്യയും ഞാനും തമ്മില്‍ നല്ല ബന്ധത്തിലാണ്. ഞങ്ങള്‍ സാധാരണയായി പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. മിക്കവാറും ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് അത് മിക്കപ്പോഴും സംഭവിക്കാറുറുള്ളത്. അതിനാല്‍, അതൊരു നല്ല ബന്ധം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
1991-ല്‍ സെയ്ഫിന് 21 വയസ്സുള്ളപ്പോഴാണ് അമൃതയെ വിവാഹം കഴിക്കുന്നത്. അന്ന് അമൃതയ്ക്ക് 33 വയസുണ്ടായിരുന്നു. 1995-ല്‍ മകള്‍ സാറാ അലി ഖാനും 2001-ല്‍ മകന് ഇബ്രാഹിം അലി ഖാനും ജനിച്ചു. ഈ ദമ്പതികള്‍ 2004-ല്‍ വിവാഹമോചിതരായി. 2012-ല്‍ സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് തൈമൂര്‍ (9), ജെ (4) എന്നീ രണ്ട് ആണ്‍മക്കളുണ്ട്. സാറയും ഇബ്രാഹിമും കരീനയുമായും മക്കളായ തൈമൂറുമായും ജെയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നു. ജന്മദിനങ്ങളും ഉത്സവങ്ങളും അവര്‍ ഒരുമിച്ച് ആഘോഷിക്കാറുണ്ട്.
സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും ബന്ധം വര്‍ഷങ്ങളായി ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. സെയ്ഫിന്റെ ആദ്യ സിനിമയാകേണ്ടിയിരുന്ന രാഹുല്‍ റാവലിന്റെ 'ബേഖുദി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. സംവിധായകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് സെയ്ഫിനെ ആ പ്രോജക്റ്റില്‍ നിന്ന് മാറ്റിയെങ്കിലും ആ ഷൂട്ടിങ് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. അതിനകം പ്രശസ്ത നടിയായി മാറിയിരുന്ന അമൃതയെ അദ്ദേഹം ആദ്യമായി കണ്ടുമുട്ടുന്നത് അവിടെ വെച്ചായിരുന്നു. ഇരുവരും പെട്ടെന്ന് പ്രണയത്തിലാവുകയും, സെയ്ഫിന്റെ ഔദ്യോഗിക ബോളിവുഡ് അരങ്ങേറ്റത്തിന് മുമ്പുതന്നെ 1991-ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2004-ല്‍ അവര്‍ വിവാഹമോചിതരായി.
Content Highlights: Saif Ali Khan reveals he`s still in touch with ex-wife Amrita Singh, discusses her invaluable contribution to his life and their amicable relationship
Published: 09 Oct 2025, 04:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented