സാമൂഹികമാധ്യമങ്ങളിലൂടെയാണ് പലരും തങ്ങളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്താറുള്ളത്. സെലിബ്രിറ്റികളടക്കം തങ്ങളുടെ പേഴ്‌സണല്‍ അപ്‌ഡേറ്റുകള്‍ ഔദ്യോഗികമായി പ്രസ്താവിക്കാന്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കാറുള്ളത്. ഇത്തരമൊരു വെളിപ്പെടുത്തലുമായി വന്നിരിക്കയാണ് സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍.

To advertise here,

തന്റെ പ്രണയത്തെക്കുറിച്ച് പൂജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കാമുകനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചുകൊണ്ടാണ് പൂജ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ' വിനീത് എന്നാണ് അദ്ദേഹത്തിന്റെ പേര്. നിസ്വാര്‍ഥമായി എങ്ങനെ സ്‌നേഹിക്കാമെന്നും ക്ഷമയോടെയും സ്ഥിരതയോടെയും പ്രണയത്തില്‍ നിലനില്‍ക്കേണ്ടതെങ്ങനെയെന്നും എന്നെ പഠിപ്പിച്ചത് ഇദ്ദേഹമാണ്. എന്റെ ജീവിതത്തിലെ സൂര്യകിരണമാണ് ഇയാള്‍. എന്റെ പാര്‍ട്ണര്‍ ഇന്‍ ക്രൈം, എന്റെ പങ്കാളി'-പൂജ ചിത്രത്തിനൊപ്പം കുറിച്ചു. ഒപ്പം ഒരു പ്രണയഗാനവും പോസ്റ്റില്‍ ചേര്‍ത്തിരുന്നു. 

ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുന്ന പൂജയ്ക്ക് അനവധി പേരാണ് ആശംസകളുമായി എത്തിയത്. ഞെട്ടലോടെ പ്രതികരിച്ചവരുമുണ്ട്. ഇരുവരുടേയുംെ വിവാഹം ഉടനെയുണ്ടാകുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സായ് പല്ലവിയുടെ വിവാഹം എന്നാണ് എന്നറിയാനും ഏറെപ്പേര്‍ക്ക് കൗതുകമുണ്ട്.

2021-ല്‍ പുറത്തിറങ്ങിയ ചിത്തിര സെവാനം എന്ന ചിത്രത്തിലൂടെയാണ് പൂജ കണ്ണന്‍ സിനിമയിലേക്ക് വന്നത്. ഈ ചിത്രത്തില്‍ സമുദ്രക്കനിയുടെ മകളായാണ് പൂജ വേഷമിട്ടത്. സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലും പൂജ അഭിനയിച്ചിരുന്നു.