ചെണ്ടമേളത്തിൽ അരങ്ങേറ്റം നടത്തി നടിയും നർത്തകിയുമായ റിമാ കല്ലിങ്കൽ. തൃശൂരിലെ സംഗീത നാടക അക്കാദമിയിലെ ബ്ലാക്ക് ബോക്‌സ് തിയേറ്ററിൽ ഞായറാഴ്ചയാണാ റിമ പഞ്ചാരി മേളത്തിൽ അരങ്ങേറ്റം നടത്തിയത്. റിമയുടെ നൃത്തവിദ്യാലയമായ മാമാങ്കം ഡാൻസ് അക്കാദമിയിലെ അംഗങ്ങളും താരത്തിനൊപ്പം അരങ്ങേറ്റം നടത്തി.

To advertise here,

റിമയുടേയും സംഘത്തിന്റേയും പഞ്ചാരിമേളത്തിലെ അരങ്ങേറ്റത്തിന്റേയും ചെണ്ട പരിശീലനത്തിന്റേയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മഞ്ജു വാര്യർ ഉൾപ്പെടെ നിരവധി പേരാണ് റിമാ കല്ലിങ്കലിനേയും സംഘത്തിനേയും അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടത്.

പ്രമുഖ വാദ്യകലാകാരൻ വിവേക് കണിമംഗലത്തിന് കീഴിലാണ് റിമയും മാമാങ്കം അക്കാദമിയിലെ അംഗങ്ങളും ചെണ്ട പരിശീലിച്ചത്.

മാമാങ്കം അക്കാദമിയുടെ 'വട്ടം' എന്ന പുതിയ നൃത്തപരിപാടിയുടെ ഭാഗമായാണ് ഇവർ ചെണ്ട പരിശീലിച്ചത്. മോസ്‌കോയിലാണ് 'വട്ടം' ആദ്യമായി അവതരിപ്പിക്കുക.