
തെരുവുനായ്ക്കളെ സംബന്ധിച്ച ബോധവത്കരണത്തിനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെ ഒരാളോട് കയർത്തു സംസാരിച്ചതിനെത്തുടർന്ന് നടി രേണു ദേശായി തിങ്കളാഴ്ച വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സംഭവത്തിൽ വ്യക്തത വരുത്തിക്കൊണ്ട് കുറിപ്പ് പങ്കുവെച്ച താരം, തന്റെ മുൻഭർത്താവ് പവൻ കല്യാണിനെയും മക്കളെയും ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്ന ട്രോളന്മാർക്കെതിരെ ശക്തമായി ആഞ്ഞടിക്കുകയും ചെയ്തു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം നൽകിയ കുറിപ്പിൽ രേണു പറയുന്നതിങ്ങനെ. എന്നെ സംരക്ഷിക്കാൻ എനിക്ക് ഭർത്താവോ, ജ്യേഷ്ഠനോ, അമ്മയോ അച്ഛനോ ഇല്ല. എന്റെ ഭാഗത്തു തെറ്റൊന്നുമില്ലാതിരുന്നിട്ടും നിങ്ങൾ എന്റെ നേരെ ചൊരിയുന്ന ഈ വിദ്വേഷമെല്ലാം ശാന്തമായി ഞാൻ ദേവിയോടും മഹാദേവനോടും പങ്കിടുകയാണ്. അവർ എന്റെ വേദന കേൾക്കുന്നുണ്ടെന്നും എന്റെ കണ്ണുനീർ കാണുന്നുണ്ടെന്നും എനിക്കറിയാം.'
'ഞാൻ ഒരിക്കലും പൊതുജനത്തിന് മുന്നിൽ എന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയിട്ടില്ല. നിരപരാധികളായ എല്ലാ നായ്ക്കളെയും കൊല്ലുന്നത് തെറ്റാണെന്ന് എല്ലാവർക്കും ബോധ്യപ്പെടുന്നത് വരെ ഞാൻ ഉറക്കെ ശബ്ദമുയർത്തും. എന്നെക്കുറിച്ച് നിങ്ങൾക്ക് എത്ര വേണമെങ്കിലും വിദ്വേഷം നിറഞ്ഞതും മോശവുമായ കാര്യങ്ങൾ സംസാരിക്കാം, പക്ഷേ എന്റെ വേദനയും കണ്ണുനീരും ആരുടെ അടുത്താണ് ഞാൻ പങ്കുവെക്കുന്നതെന്ന് മാത്രം ഓർത്താൽ മതി.' രേണു കൂട്ടിച്ചേർത്തു.
പത്രസമ്മേളനത്തിനിടെ രേണു ആരോടോ കയർത്ത് സംസാരിക്കുന്നതിന്റെ വീഡിയോ തിങ്കളാഴ്ച വ്യാപകമായി പ്രചരിച്ചിരുന്നു. ആദ്യം മാധ്യമങ്ങളോടാണ് കയർത്ത് സംസാരിച്ചതെന്നാണ് നടി പറഞ്ഞിരുന്നതെങ്കിലും തന്നെ അടിക്കാനും തർക്കിക്കാനും വന്ന 50 വയസുകാരനോടാണ് താൻ കയർത്ത് സംസാരിച്ചത് എന്ന വിശദീകരണം നടി പിന്നീട് നൽകി.
ഈ വീഡിയോകൾക്ക് കീഴിൽ വന്ന കമന്റുകളെ കുറിച്ചും നടി പ്രതികരിക്കുകയുണ്ടായി, തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് ശരിയാണോ? ഞാൻ മുൻകോപിയാണെന്നും അതുകൊണ്ടാണ് പവൻ കല്യാൺ എന്നെ ഉപേക്ഷിച്ചതെന്നും നിങ്ങൾ പറയുന്നു. തെരുവുനായ്ക്കൾക്കായി പോരാടുമ്പോൾ എനിക്ക് പണമൊന്നും ലഭിക്കുന്നില്ല. യഥാർത്ഥത്തിൽ നായ്ക്കൾക്ക് വേണ്ടിയല്ല, മനുഷ്യജീവന് വേണ്ടിയാണ് ഞാൻ ശബ്ദമുയർത്തുന്നത്. എന്നിട്ടും നിങ്ങൾ അങ്ങേയറ്റം മോശമായ രീതിയിലാണ് പ്രതികരിക്കുന്നത്. എന്റെ മക്കൾക്ക് നായ്ക്കളുടെ കടിയേറ്റാൽ ഞാൻ പാഠം പഠിക്കുമെന്നുപോലും നിങ്ങൾ പറഞ്ഞു. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്? ജീവന്റെ വില അറിയുന്ന ഒരു അമ്മയാണ് ഞാൻ- നടി പറയുന്നു.
2009 ലാണ് രേണുവും പവൻ കല്യാണും വിവാഹിതരാവുന്നത് 2011 ൽ വേർപിരിഞ്ഞു. ഇരുവർക്കും അകിര, ആദ്യ എന്നീ രണ്ട് മക്കളുണ്ട്. രേണുവുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷം 2013 ലാണ് റഷ്യൻ പൗരയായ അന്ന ലെഷ്‌നേവയെ പവൻകല്യാൺ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിലും പവൻ കല്യാണിന് രണ്ട് മക്കളുണ്ട്.
Content Highlights: Pawan Kalyan's ex-wife Renu Desai reacts to hate comments; warns trolls against dragging her children.
Published: 21 Jan 2026, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented