ന്റെ ആദ്യ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി നടി രശ്മിക മന്ദാന. ഹോമി അദജാനിയ സംവിധാനം ചെയ്ത പുതിയ ചിത്രമായ 'കോക്ക്‌ടെയ്ൽ 2' എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് അവാതരകൻ ഇക്കാര്യം ചോദിച്ചത്. താൻ ഇപ്പോൾ വിവാഹിതയാണെന്നും നിലവിലെ ജീവിതത്തിൽ അതീവ സന്തുഷ്ടയാണെന്നും രശ്മിക വ്യക്തമാക്കി. പഴയ കാര്യത്തിലേക്ക് തിരിച്ചുപോകേണ്ടതില്ല എന്നാണ് തോന്നുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

To advertise here,

ആദ്യ പ്രണയം ഇപ്പോഴും ഓർക്കുന്നുണ്ടോ എന്ന് ചിത്രത്തിലെ സഹതാരം കൃതി സനോൺ വീണ്ടും ചോദിച്ചപ്പോഴും വർത്തമാനകാലത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്ന സന്തോഷവതിയായ വ്യക്തിയാണ് താനെന്നായിരുന്നു രശ്മികയുടെ മറുപടി. 'എന്തിന്? ഞാൻ ഇവിടെ, ഇപ്പോഴുള്ള ഈ നിമിഷത്തിൽ വളരെ സന്തോഷവതിയാണ്' എന്നായിരുന്നു രശ്മിക പറഞ്ഞത്.

പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് നടൻ ഷാഹിദ് കപൂറും പങ്കുവെച്ചു. ജീവിതത്തിലെ ആദ്യ പ്രണയം എന്താണെന്ന് പലർക്കും കൃത്യമായി അറിയാൻ കഴിയില്ലെന്നും എന്നാൽ ഒരാൾക്കൊപ്പം ജീവിതകാലം മുഴുവൻ ജീവിക്കാൻ സാധിക്കുമെന്ന് തിരിച്ചറിയുന്ന അവസാന പ്രണയമാണ് പ്രധാനപ്പെട്ടതെന്നും ഷാഹിദ് കപൂർ വ്യക്തമാക്കി.

എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് രശ്മികയും നടൻ വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. ജയ്പുരിൽ നടന്ന വിവാഹത്തിനുശേഷം ഹൈദരാബാദിൽ വിവാഹ വിരുന്നും ഒരുക്കിയിരുന്നു.