
തന്റെ അച്ഛൻ ഋഷി കപൂറുമായി തനിക്കുണ്ടായിരുന്ന അകലം മകൾ രാഹയുമായുള്ള ബന്ധത്തിൽ ഉണ്ടാവില്ലെന്ന് ബോളിവുഡ് താരം രൺബീർ കപൂർ. മകളുടെ ഏറ്റവും അടുത്ത സുഹൃത്താവാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഒരഭിമുഖത്തിൽ രൺബീർ മനസ്സുതുറന്നു. ജ്വല്ലറി ബ്രാൻഡായ പിഎൻജി ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടന്ന അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
അച്ഛനുമായുള്ള ബന്ധത്തിൽ പ്രത്യേക അകലം ഉണ്ടായിരുന്നുവെന്ന് രൺബീർ ഓർക്കുന്നു. "അതൊരു സൗഹൃദമായിരുന്നില്ല. ആ തലമുറയുടെ രീതി അങ്ങനെയായിരുന്നു, ഞങ്ങൾക്കിടയിൽ ഒരു ഗ്ലാസ് മതിൽ ഉള്ളതുപോലെ തോന്നിയിട്ടുണ്ട്. എന്നാൽ എന്റെയും മകളുടേയും ഇടയിൽ ആ മതിൽ ഉണ്ടാവരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൾക്ക് ഇഷ്ടമുള്ള ദിശയിലേക്ക് പറക്കാൻ ചിറകുകൾ നൽകുന്ന ഒരു സുഹൃത്തായിരിക്കണം ഞാൻ’- രൺബീർ പറഞ്ഞു.
കപൂർ കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും താരം സംസാരിച്ചു. മുൻതലമുറ ചെയ്ത കാര്യങ്ങൾ വെറുതെ പകർത്തിയാൽ വിജയിക്കില്ലെന്നും, സ്വന്തമായ ചിന്തകളും പുതുമകളും കൊണ്ടുവന്നാൽ മാത്രമേ അടുത്ത തലമുറയ്ക്ക് വിജയിക്കാൻ കഴിയൂ എന്നും രൺബീർ അഭിപ്രായപ്പെട്ടു.
ഷൂട്ടിങ് കഴിഞ്ഞാൽ നേരെ ഓടിയെത്തുന്നത് റാഹയുടെ അടുത്തേക്കാണെന്ന് ഭാര്യയും നടിയുമായ ആലിയ ഭട്ടും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 2022 ഏപ്രിലിലായിരുന്നു ആലിയയുടെയും രൺബീറിന്റെയും വിവാഹം.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണമാണ് രൺബീറിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം. ശ്രീരാമനായി രൺബീർ എത്തുമ്പോൾ സീതയായി സായ് പല്ലവിയും ഹനുമാനായി സണ്ണി ഡിയോളും അഭിനയിക്കുന്നു. ചിത്രം 2026 ദീപാവലിക്ക് തിയേറ്ററുകളിലെത്തും.
Content Highlights: Ranbir Kapoor discusses his relationship with daughter Raha, aiming for a closer bond than he had with his father.
Published: 11 Feb 2026, 04:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented