വേറിട്ട കഥാപാത്രങ്ങള്‍ കൊണ്ട് സിനിമാപ്രേമികളുടെ മനസില്‍ ഇടം പിടിച്ച നടിയാണ് രാധിക ആപ്‌തേ. കഴിഞ്ഞ ദിവസം താരം പുറത്തുവിട്ട ഗര്‍ഭകാല ഫോട്ടോ ഷൂട്ട് വൈറലായിരുന്നു. ഇപ്പോള്‍ അതേ ഫോട്ടോകള്‍ വലിയ രീതിയിലുള്ള സാമൂഹിക മാധ്യമ അവഹേളനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുകയാണെന്നുപറഞ്ഞാണ് പലരും ചിത്രങ്ങൾക്ക് കീഴെ കമന്റ് ചെയ്തിരിക്കുന്നത്. 

To advertise here,

പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ രാധികയുടെ ബോള്‍ഡ് ഫോട്ടോഷൂട്ടിനെ അപമാനിച്ച് ഒരുകൂട്ടം എത്തുകയായിരുന്നു. പ്രസവത്തിന് ശേഷം പ്രശസ്തിയില്‍ തന്നെ നില്‍ക്കാനുള്ള പബ്ലിസിറ്റി സ്റ്റണ്ടായി ചിലരിതിനെ വിലയിരുത്തി. ചിലരാകട്ടെ രാധികയെ ബോഡിഷെയിം ചെയ്തുകൊണ്ടും കമന്റുകൾ പങ്കുവെച്ചു.

അതേസമയം നിരവധി പേര്‍ രാധികയ്ക്ക് ഐക്യദാര്‍ഢ്യവുമായെത്തുകയും ചെയ്തിട്ടുണ്ട്. മാതൃത്വത്തിന്റെ മഹത്വത്തെ വളരെ ബോള്‍ഡായി രാധിക അവതരിപ്പിച്ചുവെന്ന് ഇവര്‍ പറയുന്നു.

തന്റെ ഗര്‍ഭകാലത്തുണ്ടായ ശാരീരിക മാറ്റത്തില്‍ അസ്വസ്ഥതയുണ്ടായിരുന്നുവെന്ന് ഇതിനുമുന്‍പ്‌ രാധിക വെളിപ്പെടുത്തിയിരുന്നു.

രാധിക അഭിനയിച്ച സിസ്റ്റര്‍ മിഡ്‌നൈറ്റ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം പ്രമാണിച്ച് ബി.എഫ്.ഐ. ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലെത്തിയപ്പോഴാണ് രാധിക ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ തന്റെ 'ബേബി ബംപ്' വെളിപ്പെടുത്തിയത്. 

ബ്രിട്ടീഷ് വയലിനിസ്റ്റും കംപോസറുമാണ് ബെനഡിക്ട് ടെയ്‌ലറാണ് രാധികയുടെ പങ്കാളി. ലണ്ടനില്‍ നൃത്തപഠനത്തിനായി എത്തിയ രാധിക 2011ലാണ് ബെനഡിക്ടിനെ കണ്ടുമുട്ടിയത്. തുടര്‍ന്ന് കുറച്ചുകാലം ലിവിങ് ടുഗെദറില്‍ കഴിഞ്ഞശേഷം 2012ലാണ് ഇരുവരും വിവാഹിതരായത്.