കിരീടധാരണത്തിന് ശേഷം തന്റെ അമ്മയായ എലിസബത്ത് രാജ്ഞി എങ്ങനെയാണ് തലയിൽ കിരീടം വെച്ച് ജീവിക്കാന്‍ പരിശീലിച്ചതെന്ന് ഓര്‍ത്തെടുത്ത് ചാള്‍സ് രാജാവ്. പലപ്പോഴും കുട്ടിയായ തന്നെ കുളിപ്പിക്കുമ്പോള്‍ എലിസബത്ത് രാജ്ഞി കിരീടം അണിയാറുണ്ടായിരുന്നെന്നും അടുത്തിടെ പുറത്തുവന്ന ഒരു ഡോക്യുമെന്‍ററിയിൽ അദ്ദേഹം പറയുന്നു.
അമ്മ ഇംഗ്ലണ്ടിന്റെ രാജ്ഞിയായിരുന്നപ്പോള്‍ നാലുവയസ്സായിരുന്നു ചാള്‍സിന്‍റെ പ്രായം. അമ്മ രാജ്ഞിയായ ദിവസം ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം പറയുന്നു. 1953-ലെ ചടങ്ങിനെ കുറിച്ച് ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ കീരീടധാരണ ചടങ്ങില്‍ സെന്റ് എഡ്വേര്‍ഡിന്റെ ഭാരമുള്ള കിരീടം തലയില്‍ വെച്ചപ്പോള്‍ അത് ഇളകി താഴെവീഴുമോ എന്ന കാര്യത്തില്‍ ചെറുതായി ഉത്കണ്ഠയുണ്ടായിരുന്നു.
കിരീടധാരണത്തിനു ശേഷം മിക്കവാറും സമയങ്ങളിൽ എലിസബത്ത് രാജ്ഞി കിരീടം വെക്കാറുണ്ടായിരുന്നു. കിരീടം ധരിച്ച് ശീലമാകാന്‍ വേണ്ടിയായിരുന്നു അത്. തന്നെയും സഹോദരിയെയും വൈകുന്നേരങ്ങളിൽ കുളിപ്പിക്കുമ്പോൾ പോലും അമ്മ കിരീടം ധരിച്ചിരുന്നതായും അദ്ദേഹം ഓർമിച്ചു.
1953-ല്‍ നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങില്‍ പങ്കെടുത്ത അമ്പത് കനേഡിയന്‍ സ്ത്രീകളെ ഒരുമിച്ചുചേർത്തുകൊണ്ടുള്ള ഒരു ഡോക്യുമെന്ററിയിലാണ് ഇക്കാര്യങ്ങള്‍ ചാൾസ് രാജാവ് വെളിപ്പെടുത്തിയത്. രാജ്ഞിയുടെ കിരീടധാരണ ചടങ്ങില്‍ പങ്കെടുത്ത ഈ അമ്പത് സ്ത്രീകള്‍ക്കും അന്ന് 17 വയസ്സായിരുന്നു പ്രായം. ചാള്‍സ് രാജാവിനൊപ്പം ഒരു ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാനായി അവരില്‍ പന്ത്രണ്ടുപേരും 2023-ല്‍ ലണ്ടനിൽ എത്തിയിരുന്നു.
Content Highlights: Queen Elizabeth wore her coronation crown during bath time says King Charles
Published: 11 Dec 2024, 07:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented