വിവാഹാഘോഷങ്ങളുടെ തിരക്കിലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും കുടുംബവും. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ വിവാഹിതനാവുകയാണ്. നീലം ഉപാധ്യായയാണ് വധു. ഏറെക്കാലത്തെ ഡേറ്റിങ്ങിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. 

To advertise here,

ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെ കുടുംബം ആഘോഷമാക്കിയ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് താരം. കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് ആടിപ്പാടി ഹല്‍ദി ആഘോഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

കടും മഞ്ഞ നിറത്തിലുള്ള ലെഹങ്കയായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്. ബോളിവുഡ് ഹിറ്റ് ഗാനങ്ങലായ മാഹി വെ, ചയ്യ ചയ്യ തുടങ്ങിയ ഗാനങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളെല്ലാം നൃത്തം ചെയ്യുന്നത് വീഡിയോയിലുണ്ട്. മകള്‍ മാല്‍തിയോ ഭര്‍ത്താവ് ജൊനാസോ വീഡിയോയിലുണ്ടായിരുന്നില്ല. 

കഴിഞ്ഞ ദിവസം നടന്ന സംഗീത് ചടങ്ങിനുള്ള ഡാന്‍സ് പ്രാക്ടീസിന്റെ ദൃശ്യങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹചടങ്ങുകള്‍ക്കായി പ്രിയങ്ക ചോപ്ര മുംബൈയിലെത്തിയത്.