സൈനിക സേവനത്തിന് ലഭിക്കുന്ന ശമ്പളവും ദിവസക്കൂലിയും ഇസബെല്ല കൈപറ്റില്ല.

ഡാനിഷ് രാജകുടുംബ ചരിത്രത്തിൽ പുതിയൊരു അധ്യായം രചിച്ച് ഇസബെല്ല രാജകുമാരി. സൈനിക സേവനത്തിൽ പൂർണ പങ്കാളിയാകുന്ന കൊട്ടാരത്തിൽനിന്നുള്ള ആദ്യ വനിതയായി മാറിയിരിക്കുകയാണ് പത്തൊമ്പതുകാരിയായ ഇസബെല്ല. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷമാണ് കിങ് ഫ്രെഡറിക് പത്താമന്റെയും ക്വീൻ മേരിയുടെയും മകളായ ഇസബെല്ല ഗാർഡ് ഹുസാർ റെജിമെന്റിൽ സ്വയം കാറോടിച്ച് എത്തിയത്.
ഒരു ബാഗി ജീൻസും സ്വീഡ് ജാക്കറ്റും ധരിച്ചെത്തിയ രാജകുമാരി വലിയൊരു ബാഗ്പാക്കും കയ്യിൽ കരുതിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിന് തിരിച്ചറിയൽ രേഖ കാണിച്ച് അവർ അകത്തേക്ക് പ്രവേശിച്ചു. പ്രതിഫലം വാങ്ങാതെയാണ് രാജകുമാരിയുടെ സേവനം. സൈനിക സേവനത്തിന് ലഭിക്കുന്ന ശമ്പളവും ദിവസക്കൂലിയും ഇസബെല്ല കൈപറ്റില്ല. മാതാപിതാക്കളുടെ സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ടായിരിക്കും പരിശീലന കാലയളവ് രാജകുമാരി പൂർത്തിയാക്കുകയെന്ന് ഡാനിഷ് റോയൽ ഹൗസ് വ്യക്തമാക്കി. ഇതേ ബാരക്കിൽ സൈനിക സേവനം പൂർത്തിയാക്കിയ തന്റെ മൂത്ത സഹോദരൻ ക്രൗൺ പ്രിൻസ് ക്രിസ്റ്റ്യന്റെ പാത പിന്തുടർന്ന്, 11 മാസത്തെ സൈനിക പരിശീലനത്തിനാണ് രാജകുമാരി ചേർന്നിരിക്കുന്നത്. പരിശീലന കാലയളവിൽ മാതാപിതാക്കളുടെ സാമ്പത്തിക സഹായത്തെ മാത്രമായിരിക്കും രാജകുമാരി ആശ്രയിക്കുക എന്ന് ഡാനിഷ് റോയൽ ഹൗസ് സ്ഥിരീകരിച്ചു.
ഈ ആഴ്ച രാജകുമാരിക്കൊപ്പം ഈ ആഴ്ച ഏകദേശം 1600 ചെറുപ്പക്കാരും സൈനിക സേവനം ആരംഭിച്ചിട്ടുണ്ട്. പ്രവർത്തന ചുമതലകളെ പിന്തുണയ്ക്കുന്നതിനായി ചില റിക്രൂട്ടുകളെ ഗ്രീൻലൻഡിൽ നിയമിച്ചേക്കും. ഈ നീക്കവും ആദ്യമായാണ്.
Content Highlights: Princess Isabella becomes the first woman from the Danish royal palace to join military service., She has enrolled in an 11-month training program with the Guard Hussar Regiment., The Princess will serve without salary, relying solely on family financial support., She follows in the footsteps of her brother, Crown Prince Christian., A total of 1600 recruits are participating in this year's intake.
Published: 06 Aug 2026, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented