
ഒരു മാസം മുമ്പാണ് പ്രഭുദേവയ്ക്കും ഭാര്യ ഹിമാനി സിങ്ങിനും പെണ്‍കുഞ്ഞ് പിറന്നത്. അമ്പതാം വയസ്സില്‍ അച്ഛനായതിന്റേയും ആദ്യമായി പെണ്‍കുഞ്ഞ് പിറന്നതിന്റേയും സന്തോഷം പ്രഭുദേവ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞുമായി ആദ്യമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.
തിരുപ്പതി ക്ഷേത്രദര്‍ശനത്തിനായാണ് പ്രഭുദേവയും ഹിമാനിയും ഒരു മാസം പ്രായമായ കുഞ്ഞിനൊപ്പം എത്തിയത്. ഇവിടുത്തെ വിഐപി ക്യൂവില്‍ നിന്ന് കുഞ്ഞുമായി ദര്‍ശനം നടത്തി. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
2020 സെപ്റ്റംബറിലാണ് പ്രഭുദേവ ബിഹാര്‍ സ്വദേശിയും ഫിസിയോതെറാപിസ്റ്റുമായ ഹിമാനിയെ വിവാഹം ചെയ്തത്. പ്രഭുദേവയുടെ രണ്ടാം വിവാഹമാണിത്. റംലത്താണ് പ്രഭുദേവയുടെ ആദ്യഭാര്യ. 1995-ല്‍ വിവാഹിതരായ ഇരുവരും 2011-ല്‍ ബന്ധം വേര്‍പിരിയുകയായിരുന്നു. വിശാല്‍, റിഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെ മൂന്ന് ആണ്മക്കളായിരുന്നു ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്കുള്ളത്. ഇതില്‍ വിശാല്‍ 2008 കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടിരുന്നു.
Content Highlights: prabhu deva visits tirupati temple with wife himani and newborn daughter
Published: 22 Jul 2023, 09:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented